ബ്രസല്‍സ് : ഡൊണാള്‍ഡ് ട്രംപ് യു.എസ് പ്രസിഡന്റായി അധികാരമേറ്റ ശേഷം സ്വീകരച്ച നിലപാടുകളില്‍ യൂറോപ്യന്‍ യൂണിയനും അതൃപ്തി. കാഡയും മെക്‌സിക്കോയും നേരത്തെ തന്നെ അതൃപതി പ്രകടിപ്പിച്ചിരുന്നു. ചൈനയും അമേരിക്കന്‍ നിലപാടിനെതരെ രംഗത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് യൂറോപ്യന്‍ യൂണിയും രംഗത്തെത്തിയിരിക്കുന്നത്. യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്കെല്ലാം തീരുവ ഏര്‍പ്പെടുത്തുമെന്ന് യൂറോപ്യന്‍ യൂണിയനും കാനഡയും വ്യക്തമാക്കി. 26 ബില്യണ്‍ യൂറോയുടെ യുഎസ് സാധനങ്ങള്‍ക്കാണ് തീരുവ. ഇതോടെ വ്യാപാരയുദ്ധം കടുത്തിരിക്കുകയാണ്. അലുമിനിയം, സ്റ്റീല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അമരിക്ക തീരുവ വര്‍ധിപ്പിച്ചതിനു പിന്നാലെയാണ് യുഎസില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് പകരം തീരുവ ഏര്‍പ്പെടുത്താന്‍ യൂറോപ്യന്‍ യൂണിയന്‍ തീരുമാനിച്ചത്.
പകരം തീരുവ ഏര്‍പ്പെടുത്തിയാല്‍ വീണ്ടും പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഭീഷണി മുഴക്കി. അവര്‍ എന്തൊക്കെ നികുതികള്‍ ചുമത്തുന്നുവോ അതിന് പകരമായി ഞങ്ങളും നികുതി ചുമത്തുമെന്ന് ട്രംപ് പറഞ്ഞു. സങ്കീര്‍ണമായ ദിനങ്ങളാണ് അമേരിക്കന്‍ സമ്പദ്വ്യവസ്ഥയെ കാത്തിരിക്കുന്നതെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം.
Related News