ബെംഗളൂരു: എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ വിമാനങ്ങളുടെ എണ്ണം 100 ആയി. 100-ാം വിമാനത്തിന്റെ ഫ്‌ളാഗ് ഓഫ് ബെംഗളൂരുവില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് മാനേജിംഗ് ഡയറക്ടര്‍ അലോക് സിങ് നിര്‍വഹിച്ചു. ഈ മാസം ആദ്യം എയര്‍ ഇന്ത്യ എക്‌സ്പ്രസ് പുതുതായി വിമാന സര്‍വീസ് ആരംഭിച്ച ഹിന്‍ഡന്‍ വിമാനത്താവളത്തിലേക്കാണ് ഫ്‌ളാഗ് ഓഫിന് ശേഷം 100-ാം വിമാനം സര്‍വീസ് നടത്തിയത്.
നൂറാം വിമാനത്തിന്റെ വരവ് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ അതിവേ വളര്‍ച്ചയെയും മാറ്റത്തെയുമാണ് കാണിക്കുന്നതെന്ന് അലോക് സിങ് പറഞ്ഞു. 2022 ജനുവരിയില്‍ ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്തശേഷം അതിവിപുലമായ നവീകരണമാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസിലുണ്ടായിരിക്കുന്നത്. 26 ബോയിംഗ് 737, 28 എ 320 വിമാനങ്ങളില്‍ നിന്നാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളുടെ എണ്ണം 100 ആയി ഉയര്‍ന്നത്. വിപുലീകരണത്തിന്റെ ഭാഗമായി ബാങ്കോക്ക്, ദിബ്രുഗഢ്, ദിമാപൂര്‍, ഹിന്‍ഡണ്‍, ജമ്മു, പാട്‌ന, ഫുക്കറ്റ്, പോര്‍ട്ട് ബ്ലെയര്‍ (ശ്രീ വിജയപുരം) എന്നിവിടങ്ങളിലേക്കു പുതുതായി വിമാന സര്‍വീസുകള്‍ ആരംഭിച്ചിട്ടുണ്ട്.
ആഴ്ചയില്‍ 445ലധികം വിമാന സര്‍വീസുകളുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ പ്രധാന കേന്ദ്രമാണ് ബെംഗളൂരു. 100-ാം വിമാനത്തില്‍ കര്‍ണാടകയുടെ പരമ്പരാഗത ചുവര്‍ചിത്ര കലയായ ചിത്താര ടെയില്‍ ആര്‍ട്ടാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.
Related News