സിയോള്‍: പ്രമുഖ ദക്ഷിണ കൊറിയന്‍ ഗായകനും നിര്‍മാതാവും കെ-പോപ് സംഗീതജ്ഞനുമായ ചോയി വീസങ്ങിനെ (43) സിയോളിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഹൃദയസ്തംഭനമാണ് മരണകാരണമെന്ന് അധികൃതര്‍ അറിയിച്ചു.
2002ല്‍ സംഗീത മേഖലയിലേക്ക് കടന്നുവന്ന വീസങ്ങ് മലയാളികളടക്കം ഏറെ ആരാധകരുള്ള ഗായകനാണ്. 2002ല്‍ പുറത്തിറങ്ങിയ വീസങ്ങിന്റെ ആദ്യ ആല്‍ബം 'ലൈക് എ മൂവി' ഏറെ ജനപ്രീതി നേടിയിരുന്നു. ഹോളിവുഡില്‍ ഉള്‍പ്പെടെ ലോകത്ത് വിവിധയിടങ്ങളില്‍ കെ-പോപ് സംഗീത പരിപാടികള്‍ വീസങ് അവതരിപ്പിച്ചിട്ടുണ്ട്. പ്രൊഫോള്‍ ഉപയോഗത്തെ തുടര്‍ന്ന് 2021ല്‍ വീസങ് ഒരു വര്‍ഷം തടവില്‍ കഴിഞ്ഞിരുന്നു.
Related News