ദുബായ്: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് കിരീടം സ്വന്തമാക്കി ഇന്ത്യ. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന കലാശപ്പോരാട്ടത്തില്‍ ന്യൂസിലാന്‍ഡിനെ നാല് വിക്കറ്റിന് കീഴടക്കിയാണ് ഇന്ത്യന്‍ ടീം ചാമ്പ്യന്‍സ് ട്രോഫിയില്‍ മുത്തമിട്ടത്. വെടിക്കെട്ട് ബാറ്റിങ്ങുമായി മുന്നില്‍ നിന്ന് നയിച്ച നാകയന്‍ രോഹിത് ശര്‍മയാണ് (71) ഇന്ത്യയുടെ വിജയ ശില്‍പി.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് നിശ്ചിത 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 251 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 49 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. 76 റണ്‍സ് നേടിയ നായകന്‍ രോഹിത് ശര്‍മയും 48 റണ്‍സെടുത്ത ശ്രേയസ് അയ്യരും രണ്ടു വീതം വിക്കറ്റ് വീഴ്ത്തിയ വരുണ്‍ ചക്രവര്‍ത്തിയും കുല്‍ദീപ് യാദവുമാണ് ഇന്ത്യന്‍ വിജയത്തിന് വഴിയൊരുക്കിയത്. ഇന്ത്യയുടെ മൂന്നാമത്തെ ചാമ്പ്യന്‍സ് ട്രോഫി കിരീടമാണ്. 12വര്‍ഷം മുന്‍പാണ് ഇന്ത്യ ഇതിന് മുന്‍പ് ചാമ്പ്യന്‍സ് ട്രോഫി കിരീടം നേടിയ്. 2002ലാണ് ആദ്യത്തെ കിരീടം. രണ്ട് ലോകകപ്പ് കിരീടങ്ങള്‍ (1983, 2011) ഉള്‍പ്പെടെ ഏകദിനത്തില്‍ ഇന്ത്യ ഉയര്‍ത്തുന്ന അഞ്ചാമത്തെ വിശ്വകിരീടം കൂടിയാണിത്.
ഇന്ത്യക്ക് തകര്‍പ്പന്‍ തുടക്കമാണ് നായകന്‍ രോഹിത് ശര്‍മ നല്‍കിയത്. രോഹിത്-ഗില്‍ ഓപണിങ് കൂട്ടുക്കെട്ട് 18.4 ഓവറില്‍ 105 റണ്‍സില്‍ നില്‍കെയാണ് പിരിയുന്നത്. 50 പന്തില്‍ 31 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്‍ സാന്ററിന്റെ പന്തില്‍ ഫിലിപ്‌സിന് ക്യാച്ച് നല്‍കി മടങ്ങി. തുടര്‍ന്നെത്തിയ വിരാട് കോഹ്ലിയെ (1) നിലയുറപ്പിക്കും മുന്‍പെ ബ്രേസ്വെല്‍ എല്‍.ബിയില്‍ കുരുക്കി. രോഹിതിന് കൂട്ടായി ശ്രേയസ് അയ്യര്‍ എത്തിയതോടെ സ്‌കോറിന് വീണ്ടും വേഗം കൂടി. സ്‌കോര്‍ 122 ല്‍ നില്‍കെ നായകനെ നഷ്ടമായി. 83 പന്തില്‍ മൂന്ന് സിക്‌സും ഏഴു ഫോറും ഉള്‍പ്പെടെ 76 റണ്‍സെടുത്ത രോഹിത് ശര്‍മ രചിന്‍ രവീന്ദ്രയുടെ പന്തില്‍ ലതാം സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു.
അക്ഷര്‍ പട്ടേലിനെ കൂട്ടി ലക്ഷ്യത്തിലേക്ക് നീങ്ങിയ ശ്രേയസ് 62 പന്തില്‍ 48 ല്‍ നില്‍ക്കെ പുറത്തായി. സാന്റിന്റെ പന്തില്‍ രചിന്‍ പിടിച്ചാണ് പുറത്തായത്. കൂറ്റനടിക്ക് ശ്രമിക്കവേ ബ്രേസ് വെല്ലിന്റെ പന്തില്‍ അക്ഷര്‍ പട്ടേലും (29) മടങ്ങി. തുടര്‍ന്ന് ക്രീസില്‍ നിലയുറപ്പിച്ച കെ.എല്‍.രാഹുലും ഹാര്‍ദിക് പാണ്ഡ്യയും ഇന്ത്യയിലെ വിജയ തീരത്തേക്കടുപ്പിച്ചു. 18 പന്തില്‍18 റണ്‍സെടുത്ത പാണ്ഡ്യ ജാമേഴ്‌സന്റെ പന്തില്‍ മടങ്ങി. 33 പന്തില്‍ പുറത്താകാതെ 34 റണ്‍സെടുത്ത കെ.എല്‍ രാഹുലും ഒമ്പത് റണ്‍സെടുത്ത രവീന്ദ്ര ജദേജയും ലക്ഷ്യം കണ്ടാണ് മടങ്ങിയത്. ഇന്ത്യക്ക് വേണ്ടി വരുണ്‍ ചക്രവര്‍ത്തി കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ടുവിക്കറ്റ് വീതം വീഴ്ത്തി.
ആദ്യം ബാറ്റിങ്ങിനിറങ്ങിയ കീവീസിന്റെ 63 റണ്‍സെടുത്ത ഡാരില്‍ മിച്ചലിന്റെയും 53 റണ്‍സെടുത്ത മിഖായേല്‍ ബ്രേസ് വെല്ലും പൊരുതാവുന്ന സ്‌കോറിലേക്ക് കീവീസിനെ എത്തിച്ചു. തുടര്‍ന്ന് വില്‍യങ് (15), രചിന്‍ രവീന്ദ്ര (37), കെയിന്‍ വില്യംസണ്‍ (11), ടോം ലതാം(14) ഗ്ലെന്‍ ഫിലിപ്‌സ് (34), മിച്ചല്‍ സാന്റര്‍ (8) എന്നിവര്‍ റണ്‍സ് നേടി പുറത്താവുകയായിരുന്നു.
Related News