റിയാദ്: വേള്‍ഡ് എക്‌സ്‌പോ 2030 റിയാദിന് ആതിഥേയത്വം വഹിക്കുന്നതിനുള്ള ഔദ്യോഗിക രജിസ്‌ട്രേഷന്‍ രേഖ സൗദി അറേബ്യ, ബ്യൂറോ ഇന്റര്‍നാഷണല്‍ ഡെസ് എക്‌സ്‌പോസിഷന്് (ബിഐഇ) സമര്‍പ്പിച്ചു. ഫ്രാന്‍സിലെ സൗദി അംബാസഡര്‍ ഫഹദ് ബിന്‍ മയൂഫ് അല്‍-റുവൈലി ബിഐഇ സെക്രട്ടറി ജനറല്‍ ദിമിത്രി കെര്‍കെന്റ്‌സെസിന് ആണ് രേഖ സമര്‍പ്പിച്ചത്.
എക്‌സ്‌പോ സംഘടിപ്പിക്കാനുള്ള സൗദിയുടെ താല്‍പര്യത്തേയും അതിനുവേണ്ട നടപടിക്രമങ്ങളെയും ദിമിത്രി പ്രശംസിച്ചു. ആഗോള പ്രദര്‍ശനം സംഘടിപ്പിക്കുന്നതിലുള്ള സൗദിയുടെ സമര്‍പ്പണത്തെയും അതിന്റെ വിജയം ഉറപ്പാക്കാന്‍ ബിഐഇയുമായി സഹകരിക്കുന്നതിലുള്ള പരിശ്രമങ്ങളും ശ്ലാഘനീയമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രഹസ്യ ബാലറ്റിലൂടെ ദക്ഷിണ കൊറിയയെയും ഇറ്റലിയെയും മറികടന്ന് 165 വോട്ടുകളില്‍ 119 വോട്ടുകള്‍ നേടിയാണ് സൗദി വേള്‍ഡ് എക്‌സ്‌പോ 2030 ന് തെരഞ്ഞെടുക്കപ്പെട്ടത്.
രജിസ്‌ട്രേഷന്‍ രേഖ സമര്‍പ്പണത്തിലൂടെ ഈ വന്‍ പദ്ധതിയുടെ തയ്യാറെടുപ്പുകളുടെ തുടക്കം കുറിച്ചിരിക്കുകയാണ്. പരിപാടിയുടെ സംഘടനാ, പ്രവര്‍ത്തന, നടപടിക്രമ വശങ്ങളും, ഷെഡ്യൂള്‍ ചെയ്ത പ്രവര്‍ത്തന തീയതികളും വിശദീകരിക്കുന്നതാണ് രേഖ. നിയമനിര്‍മ്മാണ, നിയന്ത്രണ, സാമ്പത്തിക നടപടികള്‍, എക്്‌സ്‌പോ സൈറ്റ് മാസ്റ്റര്‍ പ്ലാന്‍, അന്താരാഷ്ട്ര പങ്കാളിത്തത്തിനുള്ള വ്യവസ്ഥകള്‍, പ്രദര്‍ശനത്തിന്റെ പാരമ്പര്യം ഉപയോഗപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.
സംഘടനയുടെ പൊതുസഭയില്‍ രേഖ അംഗങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്ത് അവലോകനം നടത്തും. തുടര്‍ന്ന് രാജ്യത്തിന് പ്രായോഗിക തയ്യാറെടുപ്പുകള്‍ ആരംഭിക്കാനും ശരിയായ നയതന്ത്ര മാര്‍ഗങ്ങളിലൂടെ അന്താരാഷ്ട്ര പങ്കാളിത്തത്തിനായി ഔദ്യോഗിക ക്ഷണങ്ങള്‍ നല്‍കാനും കഴിയുമെന്ന് ബിഐഇ വ്യക്തമാക്കി.
Related News