കെയ്‌റോ: ബന്ദികളെ ഉടന്‍ വിട്ടയച്ചില്ലെങ്കില്‍ ഹമാസിനെ നശിപ്പിക്കുമെന്നും ഗസ്സയെ നരകമാക്കുമെന്നുമുള്ള യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അന്ത്യശാസനം ഹമാസ് തള്ളി. ജനുവരിയിലെ വെടിനിര്‍ത്തല്‍ കരാറില്‍നിന്ന് പിന്മാറാനാണ് ട്രംപും ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ശ്രമിക്കുന്നതെന്നും എന്നാല്‍, സ്ഥിരമായ വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായല്ലാതെ ബന്ദിമോചനം സാധ്യമാകില്ലെന്നും ഹമാസ് വക്താവ് അബ്ദുല്‍ ലത്തീഫ് ഖനൂറ വ്യക്തമാക്കി.
ഹമാസ് വഴങ്ങിയില്ലെങ്കില്‍ ഇസ്രായേലിന് ആവശ്യമായ ആയുധങ്ങളുള്‍പ്പെടെ എല്ലാ സഹായങ്ങളും നല്‍കുമെന്നും ഗസ്സ വിടാനുള്ള അവസാന അവസരമാണെന്നും ട്രംപ് സാമുഹ്യ മാധ്യമമായ എക്‌സില്‍ കുറിച്ചിരുന്നു. യു.എസ് പ്രതിനിധികള്‍ ഹമാസുമായി നേരിട്ട് ചര്‍ച്ച നടത്തിയതിനു പിന്നാലെയായിരുന്നു ട്രംപിന്റെ ഭീഷണി.
Related News