l o a d i n g

ക്ലാസിഫൈഡ്

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍മാരുടെ ഒഴിവുകള്‍, അങ്കണവാടി കം ക്രഷില്‍ നിയമനം, ആയുഷ് മിഷനില്‍ ജോലി ഒഴിവ്, ട്രെയിനി ലാബ് ടെക്‌നീഷ്യന്‍ നിയമനം, റസിഡന്റ് നിയമനം

Thumbnail

തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ എമര്‍ജന്‍സി മെഡിസിന്‍, ജനറല്‍ മെഡിസിന്‍, ഓര്‍ത്തോ പീഡിക്സ് വിഭാഗങ്ങളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഡോക്ടര്‍മാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എമര്‍ജന്‍സി മെഡിസിനിലേക്ക് ബിരുദാനന്തര ബിരുദം/ ഡി.എന്‍.ബി അഥവാ അനസ്തേഷ്യോളജി, ജനറല്‍ മെഡിസിന്‍, റെസ്പിറേറ്ററി മെഡിസിന്‍, ജനറല്‍ സര്‍ജറി ഓര്‍ത്തോപീഡിക്സ് എന്നീ വിഷയങ്ങളിലുള്ള ബിരുദാനന്തര ബിരുദം/ ഡി എന്‍ ബിയുമാണ് യോഗ്യതയായി പരിഗണിക്കുക. മറ്റ് രണ്ട് വിഭാഗങ്ങളിലേക്ക് ബന്ധപ്പെട്ട വിഷയത്തിലുള്ള ബിരുദാനന്തര ബിരുദം/ ഡി എന്‍ ബിയുമാണ് യോഗ്യതയായി പരിഗണിക്കുക. പ്രതിമാസ വേതനം 73,500 രൂപ. ഉദ്യോഗാര്‍ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, പ്രവര്‍ത്തി പരിചയം, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ സ്ഥിരം സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഫെബ്രുവരി നാലിന് രാവിലെ 11 ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ ഹാജരാകണം.

അങ്കണവാടി കം ക്രഷില്‍ നിയമനം

മലപ്പുറം ചാപ്പനങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.ഡി.എസ് മലപ്പുറം (റൂറല്‍) പ്രൊജക്ട് ഓഫീസിന്റെ കീഴിലുളള അങ്കണവാടി കം ക്രഷ് വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളിലെ ഒഴിവിലേയ്ക്ക് നിയമനം നടത്തുന്നു. കോട്ടക്കല്‍ മുനിസിപ്പാലിറ്റി 24-ാം വാര്‍ഡില്‍ (കുറ്റിപ്പുറം) സ്ഥിരതാമസമുള്ള യോഗ്യരായ 18 നും 35 നുമിടയില്‍ പ്രായമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. വര്‍ക്കര്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ക്ക് പ്ലസ്ടുവും ഹെല്‍പ്പര്‍ തസ്തികയില്‍ പത്താം ക്ലാസും പാസായിരിക്കണം. അപേക്ഷകള്‍ മാര്‍ച്ച് 12 മുതല്‍ 18 വരെ ചാപ്പനങ്ങാടിയിലെ ഐ.സി.ഡി.എസ് ഓഫീസില്‍ പ്രവൃത്തി സമയങ്ങളില്‍ സ്വീകരിക്കും. വിലാസം: ശിശു വികസന പദ്ധതി ഓഫീസര്‍,മലപ്പുറം റൂറല്‍, പൊന്മള പഞ്ചായത്ത് ഓഫീസിന് സമീപം, ചാപ്പനങ്ങാടി പി ഒ, 676503, മലപ്പുറം. ഫോണ്‍: 7025127584.

ആയുഷ് മിഷനില്‍ ജോലി ഒഴിവ്

മലപ്പുറം ജില്ലയിലെ വിവിധ ആയുഷ് ആരോഗ്യ സ്ഥാപനങ്ങളില്‍ ഫിസിയോതെറാപിസ്റ്റ്, മള്‍ട്ടിപര്‍പസ് വര്‍കര്‍ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. താത്പര്യമുള്ളവര്‍ ഫോട്ടോ, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍, പകര്‍പ്പ് എന്നിവ സഹിതം മാര്‍ച്ച് പത്തിന് രാവിലെ 10ന് മുണ്ടുപറമ്പ് ജില്ലാ ഹോമിയോ ആശുപത്രിയില്‍ കൂടികാഴ്ചയ്ക്ക് എത്തണം. അപേക്ഷകര്‍ക്ക് 2025 മാര്‍ച്ച് 10ന് 40 വയസ്സ് കവിയരുത്. കൂടുതല്‍ വിവരങ്ങള്‍ക്ക് nam.kerala.gov.in/careers. ഫോണ്‍: 04931 247323.

ട്രെയിനി ലാബ് ടെക്‌നീഷ്യന്‍ നിയമനം

എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി ലബോറട്ടറിയില്‍ താല്‍കാലികമായി ട്രെയിനി ലാബ് ടെക്‌നീഷ്യന്മാരെ നിയമിക്കുന്നു. യോഗ്യത പ്ലസ് ടു സയ9സ്, ഡി.എം.എല്‍.ടി അണ്ടര്‍ ഡി.എം.ഇ അല്ലെങ്കില്‍ തത്തുല്യം. പ്രായ പരിധി 35 വയസില്‍ താഴെ. താല്‍പര്യമുള്ളവര്‍ യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പും സഹിതം എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പത്തോളജി ലാബില്‍ മാര്‍ച്ച് 12ന് രാവിലെ 10.30 ന് എത്തി ചേരണം.

റസിഡന്റ് നിയമനം

എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ കീഴില്‍ സീനിയര്‍ റസിഡന്റ് തസ്തികയില്‍ താത്കാലിക അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത എം ബി ബി എസ്, എം എസ് (ഒ ആന്റ് ജി), ഡി.ജി.ഒ, ഡി.എ9.ബി ഇ9 കണ്‍സേണ്ട് ഡിസിപ്ലി9/ടി സി രജിസ്‌ട്രേഷ9. ശമ്പളം 70,000 രൂപ.

ആറുമാസ കാലയളവിലേക്കാണ് നിയമനം. താല്‍പര്യമുള്ളവര്‍ വയസ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പ് എന്നിവ സഹിതം മാര്‍ച്ച് 12 ന് (ബുധന്‍) മെഡിക്കല്‍ സൂപ്രണ്ടിന്റെ കാര്യാലയത്തില്‍ രാവിലെ 11.30 ന് നടക്കുന്ന വാക്-ഇ9-ഇ9്‌റര്‍വ്യൂവില്‍ പങ്കെടുക്കണം. രാവിലെ 11.00 മുതല്‍ 11.30 വരെ ആയിരിക്കും രജിസ്‌ട്രേഷന്‍. സര്‍ക്കാര്‍/പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്തവര്‍ക്ക് മുന്‍ഗണന നല്‍കുന്നതായിരിക്കും.

Latest News

കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
August 5, 2025
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
August 5, 2025
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
August 5, 2025
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
August 5, 2025
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
August 5, 2025
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
August 5, 2025
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി  ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
August 5, 2025
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
August 5, 2025
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
August 5, 2025
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
August 5, 2025