കണ്ണകി, അശ്വാരൂഡന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സജീവ് കിളികുലം രചന, സംവിധാനം നിര്‍വ്വഹിക്കുന്ന രുദ്ര എന്ന ചിത്രത്തിന്റെ, പൂജയും റെക്കാര്‍ഡിംങ്ങും കണ്ണൂരില്‍ നടന്നു. കിളികുലം ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന രുദ്രയുടെ ചിത്രീകരണം, മാര്‍ച്ച് ആദ്യവാരം കണ്ണൂരിലെ, പിണറായി, പാറപ്രം, തലശ്ശേരി, കൂത്തുപറമ്പ് എന്നിവിടങ്ങളിലായി ആരംഭിക്കും.
രുദ്ര എന്ന യുവതിയുടെ അതിജീവനത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ രുദ്ര എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്, പ്രമുഖ നടി നിഷി ഗോവിന്ദ് ആണ്. രുദ്ര, ശക്തമായ ഒരു സ്ത്രീ പക്ഷ സിനിമയാണ്.
കിളികുലം ഫിലിംസിന്റെ ബാനറില്‍, സജീവ് കിളികുലം, ഗാനരചന, സംഗീതം, രചന, സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് രുദ്ര. ഡി.ഒ.പി - മനോജ് നരവൂര്‍, ക്രീയേറ്റീവ് കോണ്‍ട്രിബ്യൂഷന്‍- സതീന്ദ്രന്‍ പിണറായി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - നിഖില്‍ കുമാര്‍ പിണറായി, അസോസിയേറ്റ് ഡയറക്ടര്‍ - മണിദാസ് കോരപ്പുഴ, അസിസ്റ്റന്റ് ഡയറക്ടര്‍ - ദേവജിത്ത്, ശ്രീഷ, സ്റ്റില്‍ - അശോകന്‍ മണത്തണ, പി.ആര്‍.ഒ - അയ്മനം സാജന്‍.
നിഷി ഗോവിന്ദ്, സുരേഷ് അരങ്ങ്, സജീവ് കിളികുലം, ടോജോ ഉപ്പുതറ, ബ്രൂസ്ലി രാജേഷ്, മുരളി, ഉത്തമന്‍,അശോകന്‍ മണത്തണ, അനില്‍ വടക്കുമ്പാട്, സുധാകരന്‍, ശ്യാം, ആനന്ദ് കൃഷ്ണന്‍, ജീന്‍സി, ബിച്ചു, പാര്‍വതി ശിവനന്ദ, ബിന്ദു ബാല, രാഗിണി എന്നിവര്‍ അഭിനയിക്കുന്നു.
Related News