l o a d i n g

വേള്‍ഡ്

വാര്‍ത്തകള്‍ ചുരുക്കത്തില്‍: വിദേശകാര്യമന്ത്രി എസ്.ജയശങ്കറിനു നേരെ ഖലിസ്ഥാന്‍വാദികളുടെ ആക്രമണ ശ്രമം, തൃശൂരില്‍ ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം, മയക്കുവെടിവെച്ച് പിടികൂടിയ കുട്ടിയാന ചരിഞ്ഞു, ഹമാസിന് മുന്നറിയിപ്പുമായി വീണ്ടും ട്രംപ്

Thumbnail

ലണ്ടന്‍: വിദേശകാര്യമന്ത്രി എസ്.ജയശങ്കറിനു നേരെ ലണ്ടനില്‍ ഖലിസ്ഥാന്‍വാദികളുടെ ആക്രമണശ്രമം. കാറില്‍ കയറിയ ജയശങ്കറിന്റെ തൊട്ടടുത്തേക്കു പാഞ്ഞടുത്തെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇടപെട്ടു തടഞ്ഞു. മറ്റു പ്രശ്‌നങ്ങളില്ലാത്തതിനാല്‍ മന്ത്രി യാത്ര തുടര്‍ന്നു. അക്രമകാരികള്‍ ഇന്ത്യന്‍ ദേശീയ പതാക കീറി എറിഞ്ഞതായും പറയുന്നു. മാര്‍ച്ച് നാലു മുതല്‍ ഒമ്പതുവരെ യു.കെയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയതാണ് ജയശങ്കര്‍.

തൃശൂരില്‍ ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം

തൃശൂര്‍: റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ അട്ടിമറി ശ്രമം. ട്രാക്കില്‍ ഭാരമുള്ള ഇരുമ്പുതൂണ്‍ വച്ച് ട്രെയിന്‍ അട്ടിമറിക്കാനാണ്് ശ്രമമുണ്ടായത്. ചരക്കു ട്രെയിന്‍ ഈ ഇരുമ്പുതൂണ്‍ തട്ടിമാറ്റിയാണു മുന്നോട്ടു പോയത്. ഇന്നു പുലര്‍ച്ചെയാണു സംഭവം. ഒരാള്‍ക്ക് ഒറ്റയ്ക്ക് ഇത്ര വലിയ തൂണ്‍ എടുത്തുവയ്ക്കാനാകുമോ എന്നു സംശയമുണ്ട്. ആര്‍പിഎഫും കേരള പോലീസും അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം കൊല്ലം കുണ്ടറയിലും ഇതുപോലെ ഒരു സംഭവം ഉണ്ടായിരുന്നു.


വിദ്യാര്‍ഥിനിക്ക് നേരെ സഹപാഠികളുടെ നായ്ക്കുരണ പൊടി പ്രയോഗം. അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍

കൊച്ചി: കാക്കനാട് തെങ്ങോട് ഗവ. ഹൈസ്‌കൂളില്‍ വിദ്യാര്‍ഥിനിക്ക് നേരെ സഹപാഠികള്‍ നായ്ക്കുരണ പൊടി എറിഞ്ഞ സംഭവത്തില്‍ അധ്യാപകര്‍ക്കെതിരെ നടപടി. മൂന്ന് അധ്യാപകരെ സസ്‌പെന്‍ഡ് ചെയ്തു. പി.എസ്. ശ്രീകാന്ത്, ജിഷ ജോസഫ്, എന്‍.എസ്. ദീപ എന്നിവരെയാണ് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ സസ്‌പെന്‍ഡ് ചെയ്തത്. അധ്യാപികയായ ആര്‍.എസ്. രാജിയെ സ്ഥലംമാറ്റി. സഹപാഠികള്‍ നായ്ക്കുരണ പൊടി ദേഹത്ത് വിതറിയതിനെ തുടര്‍ന്ന് ഒരു മാസമായി ദുരിതം അനുഭവിക്കുന്ന പെണ്‍കുട്ടിയെ കുറിച്ചുള്ള വാര്‍ത്ത വന്നതിനു പിന്നാലെയാണു വിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണവും നടപടിയും.


മയക്കുവെടിവെച്ച് പിടികൂടിയ കുട്ടിയാന ചരിഞ്ഞു

കണ്ണൂര്‍ കരിക്കോട്ടക്കരയില്‍ മയക്കുവെടി വച്ച് പിടികൂടിയ കുട്ടിയാന ചരിഞ്ഞു. ജനവാസ മേഖലയിലിറങ്ങിയ ആനയെയാണ് മയക്കുവെടിവെച്ച് പിടികൂടിയത്. വയനാട്ടില്‍ നിന്നെത്തിയ വെറ്ററിനറി സംഘമായിരുന്നു ആനയെ മയക്കുവെടി വച്ചത്. അവശനിലയിലായിരുന്ന ആനക്കുട്ടിയുടെ ശാരീരികാവസ്ഥ പരിഗണിച്ചു ചെറിയ അളവിലുള്ള മരുന്നാണു മയക്കുവെടിക്കായി ഉപയോഗിച്ചത്. തുടര്‍ന്ന് സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റി ചികിത്സ നല്‍കിയെങ്കിലും ആന ചരിഞ്ഞു.


ന്യൂഡല്‍ഹി റെയില്‍വെ സ്റ്റേഷന്‍ ദുരന്തം; ഉന്നത ഉദ്യോഗസ്ഥരെ സ്ഥാനത്തുനിന്നും നീക്കി

ന്യൂഡല്‍ഹി: ന്യൂഡല്‍ഹി റെയില്‍വെ സ്റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ട് 18 പേര്‍ മരിച്ച സംഭവത്തില്‍ ഉന്നത റെയില്‍വേ ഉദ്യോഗസ്ഥരെ സ്ഥാനത്തുനിന്നും മാറ്റി. നോര്‍ത്ത് ഡിവിഷനല്‍ റെയില്‍വേ മാനേജര്‍ (ഡി.ആര്‍.എം), ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷന്‍ ഡയറക്ടര്‍, ഡല്‍ഹി ഡിവിഷനിലെ സീനിയര്‍ ഡിവിഷനല്‍ കമേഴ്‌സ്യല്‍ മാനേജര്‍ (ഡി.സി.എം) എന്നിവരെയാണ് മാറ്റിയത്. ആള്‍ക്കൂട്ടം കൈകാര്യം ചെയ്യുന്നതില്‍ ഉന്നത ഉദ്യോഗസ്ഥരുടെ ഭാഗത്ത്‌നിന്ന് വീഴ്ചയുണ്ടായെന്നും അന്വേഷണം നീതിപൂര്‍വമായി നടക്കണമെങ്കില്‍ അവരെ മാറ്റി നിര്‍ത്തേണ്ടതുണ്ടെന്നും റെയില്‍വേ വൃത്തങ്ങള്‍ വ്യക്തമാക്കി. യു.പിയിലെ പ്രയാഗ് രാജില്‍ നടന്ന മഹാകുംഭമേളയില്‍ പങ്കെടുക്കാനായി ഫെബ്രുവരി 15ന് ആള്‍ക്കൂട്ടം ന്യൂഡല്‍ഹി സ്റ്റേഷനിലേക്ക് ഒഴുകിയെത്തിയതോടെയാണ് അപകടം.്


ഹമാസിന് മുന്നറിയിപ്പുമായി വീണ്ടും യുഎസ് പ്രസിഡന്റ്

വാഷിംഗ്ടണ്‍: ഹമാസിന് മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഗാസയില്‍ നിന്ന് എല്ലാ ഇസ്രായില്‍ ബന്ദികളെയും മോചിപ്പിക്കണമെന്നാണ് ട്രംപ് ആവശ്യപ്പെട്ടിരിക്കുന്നത്. ഹമാസുമായി യുഎസ് നേരിട്ട് ചര്‍ച്ചയാരംഭിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ അന്ത്യശാസന. ഇത് അവസാന മുന്നറിയിപ്പാണെന്നും തന്റെ ഔദ്യോഗിക എക്‌സ് പേജിലെ പോസ്റ്റിലൂടെയാണ് ട്രംപ് കുറിച്ചു. ബന്ദികളെ മോചിപ്പിച്ചില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പു നല്‍കി.


ക്രഷര്‍ മാനേജറെ തോക്കുചൂണ്ടി 10.30 ലക്ഷം രൂപ തട്ടിയെടുത്ത സംഘം പിടിയില്‍

കാഞ്ഞങ്ങാട്: തോക്ക് ചൂണ്ടി ചവിട്ടി നിലത്തിട്ട് ക്രഷര്‍ മാനേജറുടെ കൈയിലുണ്ടായിരുന്നു 10.30 ലക്ഷം രൂപ തട്ടിയെടുത്ത സംഘം മണിക്കൂറുകള്‍ക്കുള്ളില്‍ മംഗളൂരുവില്‍ പിടിയിലായി. കര്‍ണാടക പോലീസിന്റെ പിടിയിലായ പ്രതികളെ ഹൊസ്ദുര്‍ഗ് പോലീസെത്തി അറസ്റ്റ് ചെയ്തു. ബിഹാറികളായ ഇബ്രാന്‍ (38), മാലിക് (25) ഒരു അസം സ്വദേശി എന്നിവരാണ് അറസ്റ്റിലായത്. ബുധനാഴ്ച സന്ധ്യയോടെ കാഞ്ഞങ്ങാട് കല്യാണ്‍ റോഡിലാണ് സംഭവം. ജാസ് ഗ്രാനൈറ്റ്‌സ് എന്ന ക്രഷറിന്റെ മാനേജര്‍ കോഴിക്കോട് സ്വദേശി രവീന്ദ്രനില്‍നിന്നാണ് പണം തട്ടിയെടുത്തത്.

Latest News

കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
August 5, 2025
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
August 5, 2025
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
August 5, 2025
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
August 5, 2025
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
August 5, 2025
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
August 5, 2025
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി  ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
August 5, 2025
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
August 5, 2025
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
August 5, 2025
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
August 5, 2025