ഹൈദരാബാദ്: പ്രശസ്ത പിന്നണി ഗായിക കല്‍പന രാഘവേന്ദര്‍ ആത്മഹത്യാ ശ്രമം നടത്തി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. നിസാംപേട്ടിലെ വസതിയില്‍ വച്ച് ഉറക്കഗുളിക കഴിച്ച ജീവനൊടുക്കാന്‍ ശ്രമിച്ചതായാണ് വിവരം. രണ്ടു ദിവസമായിട്ടും വീടിന്റെ വാതില്‍ അടഞ്ഞ് കിടക്കുന്നതു കണ്ട സെക്യൂരിറ്റി ജീവനക്കാരനാണ് അപ്പാര്‍ട്ടുമെന്റിലെ മറ്റുള്ളവരെ വിവരമറിയിച്ചത്. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയും പോലീസെത്തി വീട് തുറക്കുകയും ചെയ്തപ്പോഴാണ് കല്‍പനയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്.
ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. വെന്റിലേറ്റര്‍ സഹായത്താലാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്നാണ് വിവരം. സംഭഘവ സമയം ഭര്‍ത്താവ് ചെന്നൈയിലായിരുന്നു. വിവരം അറിഞ്ഞ് ഹൈദരാബാദില്‍ എത്തിയിട്ടുണ്ട്. പ്രശസ്ത ഗായകന്‍ ടി.എസ്. രാഘവേന്ദ്രയുടെ മകളാണ് കല്‍പന. അഞ്ചാം വയസില്‍ സംഗീത രംഗത്തേക്കു കടന്നു വന്ന കല്‍പന 2010 ലെ സ്റ്റാര്‍ സിംഗര്‍ വിജയിയാണ്. നിരവധി സംഗീത റിയാലിറ്റി ഷോകളില്‍ പങ്കെടുത്തിട്ടുള്ള കല്‍പന നിരവധി ചിത്രങ്ങളിലും പാടിയിട്ടുണ്ട്. സംഗീത രംഗത്തെ പ്രശസ്തരായ എംഎസ് വിശ്വനാഥന്‍, ഇലയരാജ, എ.ആര്‍ റഹ്‌മാന്‍, കെ.വി മഹാദേവന്‍, എസ്.പി ബാലസുബ്രഹ്‌മണ്യം, കെ.എസ് ചിത്ര എന്നിവരോടൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്.
Related News