അബുദാബി; കേരളത്തില്‍നിന്നുള്ള പ്രവാസി യാത്രക്കാര്‍ക്ക് ആശ്വാസം പകര്‍ന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ് യുഎഇയിലെ റാസല്‍ഖൈമയിലേക്ക് കൊച്ചിയില്‍ നിന്ന് നേരിട്ട് സര്‍വീസ് ആരംഭിക്കുന്നു. മാര്‍ച്ച് 15 മുതലാണ് ഇന്‍ഡിഗോ റാസല്‍ഖൈമയിലേക്ക് കൊച്ചിയില്‍നിന്ന് നേരിട്ട് പറക്കുക. റാസല്‍ഖൈമ സര്‍വീസ് കൂടിയാകുമ്പോള്‍ ഇന്‍ഡിഗോയുടെ കേരളത്തില്‍ നിന്ന് യുഎഇയിലേക്ക് നേരിട്ടുള്ള സര്‍വീസുകളുടെ എണ്ണം ആഴ്ചയില്‍ 49 ആകും. ടിക്കറ്റ് ബുക്കിം ആരംഭിച്ചു. ഇന്‍ഡിഗോ വൈബ്‌സൈറ്റ് വഴിയോ ആപ്പ് വഴിയോ ടിക്കറ്റ് ബുക്കിംഗ് നടത്താമെന്ന് എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു.
Related News