l o a d i n g

കായികം

ഗോകുലം കേരള ഇന്ന് ഷില്ലോങ് ലജോങ്ങിനെതിരേ; മത്സരം രാത്രി ഏഴിന്, സ്ത്രീകള്‍ക്ക് പ്രവേശനം സൗജന്യം

Thumbnail

കോഴിക്കോട്: ഐ ലീഗില്‍ തുടര്‍ ജയങ്ങളുമായി ആത്മവിശ്വാസം വീണ്ടെടുത്ത ഗോകുലം കേരള ഇന്ന് സ്വന്തം തട്ടകമായ കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ ഷില്ലോങ് ലജോങ്ങിനെതിരേ കളത്തിലിറങ്ങുന്നു. അവസാനമായി നടന്ന എവേ മത്സരത്തില്‍ ഐസ്വാള്‍ എഫ്.സിക്കെതിരേ ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഗോകുലം താരങ്ങള്‍ ഇന്ന് കളത്തിലിറങ്ങുന്നത്. തുടര്‍ച്ചയായ രണ്ടാം ജമായിരുന്നു ഗോകുലം നേടിയത്. ജയിച്ചതോടെ പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് എത്തിയ മലബാറിയന്‍സിന് ഇന്നും ജയിക്കുകയാണെങ്കില്‍ ഒരു സ്ഥാനം കൂടി മെച്ചപ്പെടുത്തി മൂന്നാം സ്ഥാനത്തെത്താന്‍ കഴിയും.

സീസണില്‍ 16 മത്സരം കളിച്ച ഗോകുലം അഞ്ച് എണ്ണത്തില്‍ തോല്‍ക്കുകയും ഏഴ് വിജയവും നാലു സമനിലയുമാണ് സമ്പാദ്യം. 16 മത്സരത്തില്‍നിന്ന് 23 പോയിന്റുമായി പട്ടികയില്‍ ആറാം സ്ഥാനത്ത് നില്‍ക്കുന്ന ഷില്ലോങ് ലജോങ് മികച്ച ടീമാണ്. അവരെ വീഴ്ത്തണമെങ്കില്‍ മലബാറിയന്‍സിന് കരുതലോടെ കരുക്കള്‍ നീക്കേണ്ടി വരും. അവസാനമായി ഐസ്വാളിനെതിരേ കളിച്ച എവേ മത്സരത്തില്‍ 2-1 എന്ന സ്‌കോറിനായിരുന്നു ഗോകുലത്തിന്റെ ജയം. തൊട്ടുമുന്‍പ് ഡല്‍ഹിക്കെതിരേ നടന്ന മത്സരത്തില്‍ 6-3 എന്ന സ്‌കോറിന്റെ മികച്ച ജയമായിരുന്നു ഗോകുലം നേടിയത്. ഈ രണ്ട് ജയങ്ങള്‍ ടീമിന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചതിനാല്‍ ഇന്നത്തെ മത്സരത്തിലും അനായാസം ജയിച്ചു കയറാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഗോകുലം താരങ്ങള്‍ കളത്തിലിറങ്ങുന്നത്.

അവസാനമായി കളിച്ച മത്സരത്തില്‍ ബംഗളൂരു എഫ്.സിക്കെതിരേ തോല്‍വി രുചിച്ചാണ് ലജോങ് എത്തുന്നത്. അവസാന മത്സരം തോറ്റതിനാല്‍ ജയത്തോടെ തിരിച്ചുവരുക എന്ന ഉദ്യേശത്തില്‍ എതിരാളികള്‍ ഇറങ്ങുമ്പോള്‍ ഗോകുലം ശ്രദ്ധയോടെ കളിക്കേണ്ടി വരും. രാത്രി ഏഴിന് നടക്കുന്ന മത്സരത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനം സൗജന്യമായിരിക്കും.

Latest News

കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
August 5, 2025
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
August 5, 2025
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
August 5, 2025
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
August 5, 2025
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
August 5, 2025
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
August 5, 2025
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി  ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
August 5, 2025
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
August 5, 2025
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
August 5, 2025
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
August 5, 2025