നാഗ്പൂര്‍: കേരളത്തിന്റെ പ്രതീക്ഷകള്‍ അസ്ഥാനത്താക്കി രഞ്ജി ട്രോഫി കിരീടം വിദര്‍ഭ സ്വന്തമാക്കി. വിദര്‍ഭയുടെ ചെറുത്ത്നില്‍പ്പിന് മുന്നില്‍ സമനില വഴങ്ങുകയായിന്നു കേരളം. അഞ്ചാം ദിനം ബാറ്റ് ചെയ്ത ആതിഥേയര്‍ രണ്ടാം ഇന്നിങ്സില്‍ 375-9 എന്ന നിലയില്‍ നില്‍ക്കെ ഇരു ടീമുകളും സമനിലക്ക് സമ്മതിക്കുകയായിരുന്നു. വിദര്‍ഭ ലീഡ് 400 മുകളിലെത്തിയതോടെ കേരളത്തിന്റെ സാധ്യതകള്‍ അവസാനിച്ചിരുന്നു. ആദ്യ ഇന്നിങ്സിലെ 37 റണ്‍സിന്റെ ലീഡിന്റെ ബലത്തിലാണ് വിദര്‍ഭ ചാമ്പ്യന്‍മാരായത്. സീസണില്‍ ഒരു മത്സരം പോലും തോല്‍ക്കാതെ തല ഉയര്‍ത്തിയാണ് കേരളത്തിന്റെ മടക്കം. ചരിത്രത്തില്‍ ആദ്യമായാണ് കേരളം രഞ്ജി ഫൈനല്‍ കളിക്കുന്നത്. വിദര്‍ഭയുടെ മൂന്നാം കിരീടമാണിത്. സ്‌കോര്‍: വിദര്‍ഭ 379 & 375/9, കേരളം 342.
Related News