l o a d i n g

സാംസ്കാരികം

എം. പത്മകുമാര്‍ ഒരുക്കുന്ന ക്രൈംത്രില്ലര്‍ ചിത്രം കൂര്‍ഗില്‍ ആരംഭിച്ചു

Thumbnail

കര്‍ണ്ണാടകയിലെ കൂര്‍ഗ് ജില്ലയിലെ ബുദ്ധ കേന്ദ്രമായ ടിബറ്റന്‍ കോളനിയുടെ സാന്നിധ്യത്തിലൂടെ ശ്രദ്ധേയമായ കുശാല്‍ നഗറില്‍ എം. പത്മകുമാര്‍ തന്റെ പുതിയ ചിത്രത്തിന് തുടക്കം കുറിച്ചു. വൗ സിനിമാസിന്റെ ബാനറില്‍ സന്തോഷ് ത്രിവിക്രമന്‍ ഈ ചിത്രം നിര്‍മിക്കുന്നു. വൗ സിനിമാസിന്റെ നാലാമതു ചിത്രം കൂടിയാണിത്.
കുഞ്ഞമ്മണീസ് ഹോസ്പിറ്റല്‍, പ്രിയന്‍ ഓട്ടത്തിലാണ്. സീക്രട്ട് ഹോം എന്നീ ചിത്രങ്ങളായിരുന്നു വൗ സിനിമാസിന്റെ മുന്‍ ചിത്രങ്ങള്‍. ഫെബ്രുവരി ഇരുപത്തിയെട്ട് വെള്ളിയാഴ്ച്ച കുശാല്‍ നഗറിലെ ഹെഗ്ഡള്ളിഗ്രാമത്തില്‍ തികച്ചും ലളിതമായിട്ടായിരുന്നു തുടക്കം.

ക്രിയേറ്റീവ്‌ഹെഡ്ഡും, ലൈന്‍ പ്രൊഡ്യൂസറുമായ നിഖില്‍. കെ. മേനോന്‍ സ്വിച്ചോണ്‍ നിര്‍വ്വഹിച്ചപ്പോള്‍ ഫസ്റ്റ് ക്ലാപ്പ് നല്‍കിയത് മുക്കം പോലീസ് സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ അന്‍ഷാദാണ്. ഈ ചിത്രം രണ്ടായിരത്തി പതിനേഴില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ളതാണ്. കണ്ണൂര്‍ ഇരിട്ടിയിലായിരുന്നു ഈ സംഭവം അരങ്ങേറിയത്. അന്ന് ഈ കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥനാണ് അന്‍ഷാദ്. അദ്ദേഹത്തിന്റെ മൂലകഥയില്‍ നിന്നും ഷാജി മാറാടാണ് ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ഏറെ ശ്രദ്ധേയമായ ഇലവിഴാ പൂഞ്ചിറ എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയത് ഷാജി മാറാടാണ്. പൂര്‍ണ്ണമായും റിയലിസ്റ്റിക്ക് ക്രൈം ത്രില്ലര്‍ മൂഡിലാണ് ഈ ചിത്രത്തിന്റെ അവതരണം. . തുടക്കം മുതല്‍ തികഞ്ഞ ഉദ്വേഗം നിലനിര്‍ത്തിക്കൊണ്ടുള്ള അവതരണമാണ് പത്മകുമാര്‍ ഈ ചിത്രത്തിനു വേണ്ടി സ്വീകരിച്ചിരിക്കുന്നത്. ഒപ്പം ഇമോഷനും ഏറെ പ്രാധാന്യം നല്‍കുന്നുണ്ട്. യുവനടന്മാരില്‍ ശ്രദ്ധേയനായ റോഷന്‍ മാത്യുവാണ് കേന്ദ്ര കഥാപാത്രമായ എസ്.ഐ. അജീബ്. എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഏഷ്യാനെറ്റ് 'കോമഡി ഷോയിലെ അവതാരികയായും, കിസ്മത്ത് എന്ന ചിത്രത്തിലെ നായികയുമായി തിളങ്ങിയ ശ്രുതി മേനോനാണ് ഈ ചിത്രത്തിലെ നായിക. ബൈജു സന്തോഷ്, വിനീത് തട്ടില്‍, ഷാജു ശ്രീധര്‍, തമിഴിലും, മലയാളത്തിലുമായി ശ്രദ്ധേയരായ ഹരീഷ്, വിനോദ് സാഗര്‍, എന്തി വരും, അതുല്യ ചന്ദ്രന്‍, മാസ്റ്റര്‍ ആര്യന്‍. എസ്. പൂജാരി ബേബിമിത്രാ സഞ്ജയ് എന്നിവരും പ്രധാന താരങ്ങളാണ്.

ഷിബു ചക്രവര്‍ത്തി, സന്തോഷ് വര്‍മ്മ, എന്നിവരുടെ ഗാനങ്ങള്‍ക്ക് ജെറി അമല്‍ദേവ്, മണികണ്ഠന്‍ അയ്യപ്പ എന്നിവര്‍ ഈണം പകര്‍ന്നിരിക്കുന്നു. ഛായാഗഹണം --അജയ് ഡേവിഡ് കാച്ചപ്പിള്ളി. എഡിറ്റിംഗ്- രഞ്ജന്‍ ഏബ്രഹാം. കലാസംവിധാനം - സാബുറാം, മേക്കപ്പ് - പി.വി. ശങ്കര്‍, കോസ്റ്റും - ഡിസൈന്‍- അയിഷാ സഫീര്‍സേട്ട്.ൃ, നിശ്ചല ഛായാഗ്രഹണം. സലീഷ് പെരിങ്ങോട്ടുകര. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ -കെ.ജെ. വിനയന്‍, അസ്സോസ്സിയേറ്റ് ഡയറക്ടേഴ്‌സ് - പ്രസാദ് യാദവ്, ഗോപന്‍കുറ്റിയാനിക്കാട്. സഹ സംവിധാനം - ആകാശ് എം, കിരണ്‍ ചന്ദ്രശേഖരന്‍, സജി മുണ്ടൂര്‍. ഉണ്ണി വരദം, ഫിനാന്‍സ് കണ്‍ട്രോളര്‍ - ആശിഷ് പാലാ
പ്രൊഡകഷന്‍, മാനേജേഴ്‌സ് - അതുല്‍ കൊടുമ്പാടന്‍, അനില്‍ ആസാദ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്. പ്രതാപന്‍ കല്ലിയൂര്‍, പ്രൊഡക്ഷന്‍ - കണ്‍ട്രോളര്‍ - പ്രവീണ്‍. ബി.മേനോന്‍. കൂര്‍ഗ്, കണ്ണര്‍, തലശ്ശേരി, ഇരിട്ടി, മുംബൈ എന്നിവിടങ്ങളിലായി ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാകും.

Photo Photo

Latest News

കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
August 5, 2025
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
August 5, 2025
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
August 5, 2025
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
August 5, 2025
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
August 5, 2025
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
August 5, 2025
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി  ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
August 5, 2025
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
August 5, 2025
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
August 5, 2025
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
August 5, 2025