l o a d i n g

ബിസിനസ്

യുകെ വിദ്യാഭ്യാസം ഇനി കൊച്ചിയില്‍; ഫിനിക്സ് ഗ്രാജ്വേറ്റ് സ്‌കൂളിന് തുടക്കം

Thumbnail

കൊച്ചി: ഇന്ത്യയിലെ ആദ്യത്തെ യുകെ അംഗീകൃത ക്യാമ്പസായ ഫിനിക്സ് ഗ്രാജ്വേറ്റ് സ്‌കൂളിന് കൊച്ചിയില്‍ തുടക്കം കുറിച്ചു. വിദേശ സര്‍വകലാശാലകളിലെ വിദ്യാഭ്യാസം കുറഞ്ഞ ചെലവില്‍ നാട്ടില്‍ തന്നെ നേടാന്‍ സഹായിക്കുന്ന ഫിനിക്സ് ഗ്രാജ്വേറ്റ് സ്‌കൂളിന്റെ ബ്രാന്‍ഡ് ലോഞ്ച് കേന്ദ്ര വനിതാ ശിശുക്ഷേമ സഹമന്ത്രി സാവിത്രി താക്കൂര്‍ നിര്‍വഹിച്ചു. ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസം രാജ്യത്തെ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിനുള്ള മാതൃകാപരമായ ചുവടുവയ്പ്പാണ് ഫിനിക്സ് ഗ്രാജ്വേറ്റ് സ്‌കൂള്‍ നടത്തുന്നതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. എംജി റോഡില്‍ നിര്‍മാണം പൂര്‍ത്തിയാകുന്ന ക്യാംപസ് രണ്ടു മാസത്തിനകം പ്രവര്‍ത്തന സജ്ജമാകുമെന്ന് പിജിഎസ് ഗ്ലോബല്‍ ചെയര്‍മാനും എംഡിയുമായ എന്‍ അറഫാത്ത് അലി അറിയിച്ചു.

ഇന്ത്യയില്‍ യുകെ അക്കാദമിക് പ്രോഗ്രാമുകള്‍ മാത്രം ലഭ്യമാകുന്ന സ്ഥാപനമാണ് പിജിഎസ് ഗ്ലോബല്‍. യുകെ ഗവണ്‍മെന്റിന് കീഴിലുള്ള 12 യൂണിവേഴ്സിറ്റികളുടെ അംഗീകാരമുള്ള 40 ഓളം ഫൗണ്ടേഷന്‍ ഡിപ്ലോമ, ബാച്ചിലേഴ്സ്, മാസ്റ്റേഴ്സ്, സ്‌കില്‍ ഡെവെലപ്മെന്റ്, ഡോക്റ്ററേറ്റ് കോഴ്സുകള്‍ എന്നിവ ഇവിടെ ലഭ്യമാക്കുന്നുണ്ട്. പിജിഎസ് ഗ്ലോബലില്‍ ആദ്യ വര്‍ഷങ്ങളിലെ പഠനത്തിന് ശേഷം ഫൈനല്‍ ഇയര്‍ പഠനം യുകെയിലോ യുകെ അംഗീകാരമുള്ള മറ്റ് രാജ്യങ്ങളിലെ കോളെജുകളിലോ പൂര്‍ത്തിയാക്കാനാകും. ഇതുവഴി രണ്ടു വര്‍ഷത്തെ പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസയില്‍ അവിടെ ജോലി ചെയ്യാനും സാധിക്കും.

ലോകനിലവാരത്തിലുള്ള സൗകര്യങ്ങളും സ്‌കില്‍ഡെവലപ്മെന്റ് പ്രോഗ്രാമുകളും ഇന്‍ഡസ്ട്രി വിസിറ്റ് പോലുള്ള പ്രായോഗിക പരിശീലനങ്ങളും സമന്വയിപ്പിച്ച് വിദ്യാര്‍ഥികളെ ജോലിക്ക് പ്രപ്തരാക്കുന്നതായിരിക്കും അക്കാദമിക പ്രോഗ്രാമുകള്‍. 18 മുതല്‍ 55 വയസ്സു വരെ പ്രായമുള്ളവര്‍ക്ക് യുകെ അംഗീകൃത പ്രോഗ്രാമുകളില്‍ അഡ്മിഷന്‍ നേടാന്‍ സാധിക്കുമെന്ന് അറഫാത്ത് അലി പറഞ്ഞു. ലുലു ബോള്‍ഗാട്ടി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ ടി.ജെ. വിനോദ് എംഎല്‍എ, ഫൗണ്ടര്‍ ഡയറക്ടര്‍ ഡോ. സര്‍ജുന്‍ സലിം, പത്മജ വേണുഗോപാല്‍, മനോരഞ്ജന ഗുപ്ത, ജോസ് തെറ്റയില്‍, ടിപിഎം ഇബ്രാഹിംഖാന്‍ തുടങ്ങിയവരും പങ്കെടുത്തു.

ഫോട്ടോ: ഫിനിക്സ് ഗ്രാജ്വേറ്റ് സ്‌കൂളിന്റെ ബ്രാന്‍ഡ് ലോഞ്ച് കേന്ദ്ര വനിതാ ശിശുക്ഷേമ സഹമന്ത്രി സാവിത്രി താക്കൂര്‍ നിര്‍വഹിക്കുന്നു.

Latest News

കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
August 5, 2025
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
August 5, 2025
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
August 5, 2025
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
August 5, 2025
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
August 5, 2025
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
August 5, 2025
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി  ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
August 5, 2025
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
August 5, 2025
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
August 5, 2025
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
August 5, 2025