എത്ര ജോലി ചെയ്തിട്ടും എവിടെയും എത്തുന്നില്ല എന്ന് തോന്നാറുണ്ടോ? കഠിനധ്വാനം ചെയ്തിട്ടും കാര്യമായി ഒന്നും നേടാന്‍ കഴിയാത്തത്തിന്റെ കാരണം എന്തായിരിക്കും? 'ലക്ഷ്യം തേടുന്ന ഒരു ജീവിയാണ് മനുഷ്യന്‍. ലക്ഷ്യത്തില്‍ എത്താന്‍ പരിശ്രിമിക്കുകയും എത്തിച്ചേരുകയും ചെയ്യുന്നുണ്ടെങ്കില്‍ മാത്രമേ മനുഷ്യജീവിതത്തിന് അര്‍ത്ഥമുള്ളൂ ' [ Aristotle]
ജീവിച്ച് പോവുക എന്നൊരുദ്ദേശം മാത്രമാണ് നമുക്കുള്ളതെങ്കില്‍ ഒന്നും നേടിയില്ല എന്ന ചിന്ത വേട്ടയാടി കൊണ്ടേയിരിക്കും. അത് കൊണ്ട് ലക്ഷ്യങ്ങള്‍ കണ്ടെത്തുകയും ഒരോ ലക്ഷ്യങ്ങളും സമയ ബന്ധിതമായി തന്നെ തീരുമാനിച്ചുറപ്പിക്കുകയും വേണം. കൃത്യമായ ഒരു ലക്ഷ്യം ഉണ്ടായാലെ ആരുടേയും ജീവിതം
അര്‍ത്ഥപൂര്‍ണ്ണമാകൂ. എന്നാല്‍ പലര്‍ക്കും ലക്ഷ്യങ്ങളുണ്ട് പക്ഷെ എത്ര പരിശ്രമിച്ചിട്ടും പരാജയപ്പെടുന്നു. ലക്ഷ്യം നിശ്ചയിച്ച് ശ്രമം തുടങ്ങിയവരില്‍ 44% ആളുകളും ആദ്യ തടസ്സം നേരിടുന്നതോട് കൂടി തന്നെ അതുപേക്ഷിക്കുന്നു. 22 % ആളുകള്‍ രാണ്ടാം തടസ്സം നേരിടുമ്പോഴും, 16% ആളുകള്‍ മൂന്നാം തടസ്സം നേരിടുമ്പോഴും , 10% ആളുകള്‍ നാലാം തടസ്സം നേരിടുമ്പോഴും ലക്ഷ്യങ്ങളില്‍നിന്ന് പിന്തിരിയുന്നു.
നിങ്ങള്‍ എത്ര തടസ്സങ്ങള്‍ നേരിട്ടപ്പോഴാണ് പത്തി മടക്കി പിന്‍മാറിയത്? ഒന്ന് ചിന്തിച്ച് നോക്കൂ ...... 8% ആളുകള്‍ മാത്രമാണ് എത്ര തടസ്സങ്ങള്‍ നേരിട്ടാലും പിന്മാറാതെ പൊരുതി നേടുന്നത്! കടപ്പാട്: Goal Setting with Gratitude ]
ലക്ഷ്യങ്ങളുണ്ടായിട്ടും അത് നേടിയെടുക്കാന്‍ കഴിയാത്തതിന്റെ കാരണം എന്താകും? 'ലക്ഷ്യം നിര്‍ണ്ണയിക്കുകയും അതിനായി പരിശ്രമിക്കുകയും ചെയ്തിട്ട് ഉദ്ദേശിച്ചത് പോലെ വിജയം വരിക്കാന്‍ കഴിയാതെ പോകുന്നവര്‍ ധാരാളമുണ്ട് ഈ ദുരന്തത്തിന് എന്താണ് കാരണമെന്നന്വോഷിക്കുമ്പോള്‍ ചെന്നെത്തുന്ന ഘടകങ്ങളിലൊന്ന് വ്യക്തിത്വമാണ്' [ Mind Power trainar :Dr: Vijavan]
വ്യക്ത്യത്വം രൂപപ്പെടുത്തുന്നതിലെ പ്രധാന രണ്ട് ഘടകങ്ങള്‍ ജനിതകവും സാഹചര്യങ്ങളുമാണെന്നാണ് മനശാസ്ത്രജ്ഞരായ ഫ്രോയിഡ് ,മാസ്ലോ, സ്‌കിന്നര്‍ തുടങ്ങയവരുടെ കാഴ്ചപ്പാട്. പൊതുവെ മനുഷരില്‍ ചില സ്വഭാവ സവിശേഷതകള്‍ കൂടുതലും മറ്റ് ചിലത് കുറവുമായിരിക്കും. ഇത് വ്യക്തിത്വത്തെ വളര്‍ത്തുന്നതോ തളര്‍ത്തുന്നതോ ആകാം. പ്രാവ്, മൂങ്ങ , മയില്‍, പരുന്ത് എന്നീ നാല് പക്ഷികളുടെ സ്വാഭാവരീതികളുമായാണ് മനുഷ്യരുടെ വ്യക്തിത്വത്തെ ഡോ: ഗാരി കൗട്ടര്‍ തുലനം ചെയ്തിരിക്കുന്നത്. നാലിലും ആവശ്യമുള്ളതും ഉപേക്ഷിക്കേണ്ടതുമായ ചില സ്വഭാവങ്ങളുണ്ട്. അത് കണ്ടെത്തി പരിഹരിക്കുന്നതിലൂടെയാണ് സൂപ്പര്‍ പേഴ്‌സണാലിറ്റി രൂപം കൊള്ളുന്നത്.
ഈ നാല് പക്ഷികളേയും അവയുടെ സ്വഭാവ രീതികളേയും നല്ല പോലെ നമുക്കറിയാം. പ്രാവ് കൂട്ടമായും ഇണക്കത്തോടെയുമാണ് ജീവിക്കുന്നത്. ക്ഷമയും സൗമ്യതയും പ്രകടിപ്പിച്ച് ബന്ധങ്ങള്‍ക്കത് പ്രാധാന്യം നല്‍കി സംഘബോധം നില നിര്‍ത്തുന്നു. സ്വന്തത്തേക്കാള്‍ അന്യരെ പരിഗണിക്കുന്നു.
പ്രാവിനെപ്പോലെ സൗമ്യതയും ബന്ധങ്ങളും കാത്ത് സൂക്ഷിക്കുന്നവര്‍ വെല്ലുവിളികളെ നേരിടാന്‍ തയ്യാറല്ല അത്തരം സാഹചര്യങ്ങില്‍ നിന്നവര്‍ ഒഴിഞ്ഞ് മാറുന്നു. തയ്യാറെടുപ്പ് എന്ന ഗുണം ഇവര്‍ക്ക് കാണില്ല.
മൂങ്ങ നഷ്ട പരാജയം മുന്‍കൂട്ടി മനസ്സിലാക്കി സൂക്ഷ്മതയും പരിപൂര്‍ണ്ണ ശ്രദ്ധയും കാത്ത് സൂക്ഷിക്കുന്നു. മൂങ്ങയെപ്പോലെ നഷ്ടങ്ങളെ കുറിച്ച് ജാഗ്ര പാലിക്കുന്നവര്‍ അമിത ശ്രദ്ധയും പരിപൂര്‍ണ്ണതാ മനോഭാവവും കാരണം കാര്യങ്ങള്‍ കൃത്യസമയത്ത് നടത്താന്‍ കഴിയാതെ കുഴയുന്നു. മയില്‍ ആവേശവും ശുഭാപ്തിവിശ്വാസവും സാഹസികതയും പ്രസിദ്ധിയും പ്രകടിപ്പിക്കുന്നു. മയിലിനെപ്പോലെ ആവേശമുള്ളവര്‍ തയ്യാറെടുപ്പുകളില്ലാതെ എടുത്ത് ചാടുന്നു പ്രശസ്തിയാണവരുടെ മുഖ്യലക്ഷും അത് കൊണ്ട് മറ്റുള്ളവരെ അവഗണിക്കുന്നു. പരുന്ത് എകാഗ്രത, അത്യുത്സാഹം, ധൈര്യം, ദൃഢനിശ്ചയം, ഇച്ഛാശക്തി എന്നിവ പ്രകടിപ്പിക്കുന്നു.
പരുന്തിനെപ്പോലെയുള്ളവര്‍ സാഹസികതാ മനോഭാവം കാരണം തയ്യാറെടുപ്പകള്‍ കുറക്കുന്നു.
നേടിയിട്ടേ അടങ്ങൂ എന്ന ചിന്ത മറ്റുള്ളവരുടെ അവസ്ഥകളെ പരിഗണിക്കാതെ മുന്നോട്ട് പോകുന്ന കടുംപിടുത്തം പ്രകടിപ്പിക്കുന്നു. ഈ നാലില്‍ ഏതെങ്കിലും ഒന്നില്‍ നിങ്ങളും പെട്ട് കാണും. സാവകാശം ആലോചിക്കാം....കുറവുകള്‍ കണ്ടെത്തി നികത്തിയാലെ ലക്ഷ്യം സാക്ഷാല്‍കരിക്കുന്ന 8% ആളുകളുടെ കൂട്ടത്തില്‍ പെടൂ. ഭൂരിപക്ഷം ആളുകളും ഇതിന് തയ്യാറാവാത്തത് കൊണ്ടാണ് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ മാത്രം പ്രതിഭയാകുന്നതും
പതിനായിരക്കണക്കിനു തൊഴിലാളികളില്‍ മുതലാളിമാരായി മാറുന്നവര്‍ വിരളമാകുന്നതും നൂറുകണക്കിന് രാഷ്ട്രീയ സാംസാകാരിക പ്രവര്‍ത്തകരില്‍ ഒരാള്‍ മാത്രം ലീഡറായി മാറുന്നതും ലക്ഷ്യം സാക്ഷാല്‍കരിക്കണോ - സുഖം ത്യജിക്കണം.
-സി.എം മുഹമ്മദ് ഫാറൂക്ക് ഫൈസി മണ്ണാര്‍ക്കാട്
Related News