l o a d i n g

ആരോഗ്യം

ആഫ്രിക്കന്‍ സയാമീസുകളായ ഹവ്വയും ഖദീജയും വേര്‍ പിരിഞ്ഞു; സൗദിയുടെ 62ാം നേട്ടം

അക്ബര്‍ പൊന്നാനി

Thumbnail

ജിദ്ദ: പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ ബുക്കിനോഫാസയില്‍ നിന്നുള്ള സായാമീസ് ഇരട്ടകള്‍ സൗദി തലസ്ഥാന നഗരിയിലെ നാഷനാല്‍ ഗാര്‍ഡ്സ് ആരോഗ്യ കേന്ദ്രത്തില്‍ വെച്ച് ശസ്ത്രക്രിയയിലൂടെ സ്വതന്ത്ര അസ്തിത്വം കൈവരിച്ചു. റസ്മാത സവാഡോഗോ എന്ന ബോര്‍ഗിനോ പൗരന്റെ പതിനേഴ് മാസം പ്രായമുള്ള പെണ്‍ സയാമീസുകളായ ഹവ, ഖദീജ എന്നിവരെയാണ് വേര്‍പ്പെടുത്തിയത്.

ഇതിലൂടെ, സയാമീസുകള്‍ക്ക് ആരോഗ്യപൂര്‍വം വേര്‍പിരിയാനുള്ള സുരക്ഷിതമായ വേദിയാണ് സൗദി അറേബ്യ എന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു. 34 വര്‍ഷമായി ഈ രംഗത്ത് അനുപമമായ സേവനം തുടരുന്ന ഡോ. അബ്ദുല്ല ബിന്‍ അബ്ദുല്‍അസീസ് അല്‍റബീഹയുടെ കിരീടത്തില്‍ മറ്റൊരു പൊന്‍തൂവല്‍ കൂടി. സൗദി കൊട്ടാര ഉപദേഷ്ടാവും കിംഗ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയ്ഡ്‌സ് ആന്‍ഡ് റിലീഫ് സെന്റര്‍ സൂപ്പര്‍വൈസര്‍ ജനറലും സയാമീസ് ഇരട്ടകളെ വേര്‍തിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സൗദി മെഡിക്കല്‍ ആന്‍ഡ് സര്‍ജിക്കല്‍ ടീമിന്റെ തലവനുമാണ് ഡോ. അബ്ദുല്ല അല്‍റബീഹ. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു സൗദിയിലെ എല്ലാ സയാമീസ് വേര്‍പ്പെടുത്താന്‍ ശസ്ത്രക്രിയയും.

സൗദി നാഷണല്‍ ഗാര്‍ഡ് മന്ത്രാലയത്തിന് കീഴിലുള്ള റിയാദിലെ കിംഗ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റി കിംഗ് അബ്ദുല്ല സ്‌പെഷ്യലിസ്റ്റ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ വ്യാഴാഴ്ച ഉച്ചയോടെയാണ് മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയ നടന്നത്. കുഞ്ഞുങ്ങള്‍ നെഞ്ചിന്റെ അടിഭാഗത്തും വയറിലും ഒട്ടിപ്പിടിച്ചിരിക്കുകയാണെന്നും പെരികാര്‍ഡിയം, കരള്‍, കുടല്‍ എന്നിവ ഇരുവര്‍ക്കും കൂടി ഒന്നേ ഉണ്ടായിരുന്നുള്ളൂ എന്നും ഡോ. അല്‍റബീഹ ശാസ്ത്രകിരിയക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

അഞ്ച് ഘട്ടങ്ങളിലായി നടന്ന ശസ്ത്രക്രിയ ഏകദേശം എട്ട് മണിക്കൂര്‍ എടുത്തു. അനസ്‌തേഷ്യ, പീഡിയാട്രിക് സര്‍ജറി, പ്ലാസ്റ്റിക് സര്‍ജറി, മറ്റ് സപ്പോര്‍ട്ടിംഗ് സ്‌പെഷ്യാലിറ്റികള്‍ എന്നിവയില്‍ നിന്നുള്ള 26 കണ്‍സള്‍ട്ടന്റുകള്‍, സ്‌പെഷ്യലിസ്റ്റുകള്‍, നഴ്‌സിംഗ്, സാങ്കേതിക ജീവനക്കാര്‍ എന്നിവരുടെ വിദഗ്ധ പങ്കാളിത്തത്തോടെയായിരുന്നു ഹവ്വാ - ഖദീജാ വേര്‍പ്പെടുത്തല്‍. കുടലുകളുടെയും പെരികാര്‍ഡിയത്തിന്റെയും ഇടപെടലിന്റെ വ്യാപ്തിയാണ് മെഡിക്കല്‍ സംഘം നേരിട്ട വലിയ വെല്ലുവിളികളെന്നും ഡോ. അല്‍റബിയ പറഞ്ഞു.

35 വര്‍ഷത്തിനിടെ 27 സഹോദര സൗഹൃദ രാജ്യങ്ങളില്‍ നിന്നുള്ള 146 സയാമീസ് ഇരട്ടകളെ പരിചരിക്കാന്‍ ഈ പരിപാടിയിലൂടെ കഴിഞ്ഞെന്നും, സൗദി കണ്‍ജൈന്‍ഡ് ട്വിന്‍സ് സെപ്പറേഷന്‍ പ്രോഗ്രാമിന്റെ 62-ാമത് ശസ്ത്രക്രിയയാണിതെന്നും ഡോ. അബ്ദുള്ള അല്‍റബിയ പറഞ്ഞു. ഒട്ടിപ്പിടിച്ച ട്വിന്‍സുകളുടെ സപ്പറേഷന്‍ പ്രോഗ്രാം വൈദഗ്ധ്യത്തില്‍ സൗദി അറേബ്യ രാജ്യാന്തര തലത്തില്‍ ആഗ്രസ്ഥാനത്താണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

-അക്ബര്‍ പൊന്നാനി

Latest News

കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
August 5, 2025
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
August 5, 2025
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
August 5, 2025
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
August 5, 2025
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
August 5, 2025
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
August 5, 2025
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി  ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
August 5, 2025
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
August 5, 2025
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
August 5, 2025
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
August 5, 2025