l o a d i n g

സാംസ്കാരികം

മിഡില്‍ഈസ്റ്റിലെ ഏറ്റവും വലിയ ഫാന്‍സ് ഷോ നടത്തി ചാക്കോച്ചന്‍ ലൗവേഴ്‌സ് ആന്‍ഡ് ഫ്രണ്ട്സ് റിയാദ് ടീം

Thumbnail

റിയാദ് : സി ഐ ഹരിശങ്കറായി കുഞ്ചാക്കോ ബോബന്‍ വീണ്ടും പോലീസ് ഓഫീസര്‍ വേഷത്തില്‍ എത്തി പ്രക്ഷകയുടെ മനം കവര്‍ന്ന് ബംബര്‍ ഹിറ്റായി മാറി കഴിഞ്ഞ പുതിയ ചിത്രം 'ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയുടെ' സൗദി അറേബ്യയിലെ റിയാദില്‍ വച്ച് നടത്തിയ ഫാന്‍സ് ഷോ ചരിത്രം സൃഷ്ടിച്ചു.

ഒരേ സമയത്ത് രണ്ട് സ്‌ക്രീനുകളില്‍ ഒരു പടത്തിന്റെ ഫാന്‍സ് ഷോ നടത്തുന്നത് മിഡില്‍ ഈസ്റ്റിന്റെ ചരിത്രത്തില്‍ ആദ്യ സംഭവമായി ചാക്കോച്ചന്‍ ലൗവേഴ്‌സ് ആന്‍ഡ് ഫ്രണ്ട്സ് ടീം തെളിയിച്ചിരിക്കുന്നു.

ഒരു മാലമോഷണ കേസില്‍ നിന്നും ആരംഭിക്കുന്ന കഥ പുതുതലമുറ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും അടിമകളായി വൈരാഗ്യ ബുദ്ധിയോടുകൂടി രക്തബന്ധങ്ങള്‍ക്ക് വില കല്‍പ്പിക്കാതെ മനുഷ്യനെ തിരിച്ചറിയാനുള്ള ബോധമില്ലാതെ സ്വന്തം ജീവിതം നശിപ്പിച്ചു കൊണ്ടിരിക്കുന്ന പുതുതലമുറയ്ക്ക് നേര്‍വഴി തിരഞ്ഞെടുക്കുവാന്‍ വേണ്ടിയുള്ള ഒരു സന്ദേശമായി മാറിയിരിക്കുകയാണ് 'ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി' എന്ന സിനിമ.

സര്‍പ്രൈസിംഗ് വഴികളിലൂടെ കുഞ്ചാക്കോ ബോബന്റെ സിനിമായാത്രകള്‍ പുതുഭാവങ്ങളില്‍ തുടരുകയാണ് നായാട്ടിനു ശേഷമുള്ള പോലീസ് വേഷം സി.ഐ ഹരിശങ്കറിലൂടെ. ഇരട്ടയുടെ കോ ഡയറക്ടര്‍ ജിത്തു അഷ്റഫിന്റെ ആദ്യചിത്രം. നായാട്ടിനു ശേഷമുള്ള ഷാഹി കബീര്‍- കുഞ്ചാക്കോ ബോബന്‍ സിനിമ. റോബി വര്‍ഗീസ് രാജിന്റെ ഛായാഗ്രഹണം. പശ്ചാതല സംഗീതം ജേക്ക്‌സ് ബിജോ. പ്രിയാമണി, ജഗദീഷ്, റംസാന്‍, ഉണ്ണി ലാലു, വിശാഖ് നായര്‍ തുടങ്ങിയവര്‍ നിര്‍ണായക വേഷങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വച്ചിട്ടുണ്ട്

EXIT 14 റബ്വ ഒത്തയം മാളിലുള്ള EMPIRE സിനിമാസില്‍ നടത്തിയ ഫാന്‍സ് ഷോയില്‍ റിയാദിലെ സാമൂഹിക സാംസ്‌കാരിക, മാധ്യമ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. അല്‍ റയ്യാന്‍ പോളിക്ലിനിക്ക്, പി.എഫ്.സി ഫ്രൈഡ് ചിക്കന്‍ എന്നി സ്ഥാപനങ്ങളുടെ പൂര്‍ണ്ണ സപ്പോര്‍ട്ട് CLF ടീമിന് ലഭിച്ചു.

ഫാന്‍സ് ഷോയുടെ ഭാഗമായി നടത്തിയ കേക്ക് കട്ടിങ്ങ് ചടങ്ങിന് അല്‍ റയാന്‍ പോളിക്ലിനിക് മാനേജിങ് ഡയറക്ടര്‍ മുഷ്താക് മുഹമ്മദലി, PFC പ്രതിനിധി ഇജാസ് സുഹൈല്‍, ഫോര്‍ക ചെയര്‍മാന്‍ റഹ്‌മാന്‍ മുനമ്പത്, ഒഐസിസി സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ, CLF റിയാദ് പ്രസിഡന്റ് അലക്‌സ് കൊട്ടാരക്കര, സെക്രട്ടറി സജീര്‍ ചിതറ ,കോ-ഓര്‍ഡിനേറ്റര്‍ സിയാദ് വര്‍ക്കല എന്നിവര്‍ പങ്കെടുത്തു.

ഏകദേശം 200 ഓളം പ്രേക്ഷകര്‍, ഒരു ഫാന്‍സ് ഷോ, ഒരേ സമയം, ഒരേ സ്ഥലത്ത്, രണ്ട് സ്‌ക്രീനില്‍. CLF ന്റെ നേതൃത്വത്തില്‍ നടത്തിയ ഫാന്‍സ് ഷോ മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ഫാന്‍സ് ഷോ ആയി മാറിയതായി സംഘാടകര്‍ അവകാശപ്പെട്ടു. ബോക്‌സ് ഓഫീസില്‍ തകര്‍ത്തു മുന്നേറുന്ന ഓഫീസര്‍ എന്ന സിനിമ ഇതിനോടകം തന്നെ കേരളത്തില്‍ വമ്പന്‍ തരംഗം ആണ് സൃഷ്ടിച്ചിരിക്കുന്നത്. ത്രില്ലര്‍ സിനിമകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് 'ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി' ഒരു മികച്ച അനുഭവമായിരിക്കും.

Photo

Latest News

കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
August 5, 2025
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
August 5, 2025
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
August 5, 2025
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
August 5, 2025
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
August 5, 2025
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
August 5, 2025
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി  ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
August 5, 2025
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
August 5, 2025
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
August 5, 2025
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
August 5, 2025