l o a d i n g

വേള്‍ഡ്

ആഗോള ഇസ്ലാം - ബുദ്ധ മത സമാധാന ഉച്ചകോടി നാളെ കംബോഡിയയില്‍; കേരളത്തില്‍നിന്ന് ഡോ. ഹുസൈന്‍ മടവൂര്‍

Thumbnail

നോം പെന്‍, കംബോഡിയ : നാളെ (ഫെബ്രുവരി 27) കംബോഡിയില്‍ തലസ്ഥാനമായ നോം പെന്‍ സിറ്റിയില്‍ നടക്കുന്ന ആഗോള ഇസ്ലാം - ബുദ്ധ മത സമാധാന ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ സംസ്ഥാന കെ. എന്‍ എം ഉപാധ്യക്ഷന്‍ ഡോ.ഹുസൈന്‍ മടവൂര്‍ കംബോഡിയയിലെത്തി. കംബോഡിയന്‍ സര്‍ക്കാറും മക്കയിലെ ലോകമുസ്ലിം സംഘടനയായ മുസ്ലിം വേള്‍ഡ് ലീഗും (റാബിത്ത) സംയുക്തമായി സംഘടിപ്പിക്കുന്ന ഉന്നതതല ഉച്ചകോടിയില്‍ മുസ്ലിം ബുദ്ധ സമുദായങ്ങള്‍ കൂടുതലും അധിവസിക്കുന്ന ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഇരുന്നൂറോളം മത പണ്ഡിതന്മാരും നേതാക്കളും മന്ത്രിമാരും ബുദ്ധിജീവികളും പങ്കെടുക്കും.

കംബോഡിയന്‍ പ്രധാനമന്ത്രി ഹുന്‍ സെന്‍ മാനെറ്റ് ഉദ്ഘാടനം ചെയ്യും. മുസ്ലിം വേള്‍ഡ് ജനറല്‍ സെക്രട്ടരിയും സൗദിയിലെ ഉന്നത പണ്ഡിതസഭ അംഗവുമായ ഡോ. മുഹമ്മദ് അബ്ദുല്‍ കരീം അല്‍ ഈസ ചര്‍ച്ചക്ക് നേതൃത്വം നല്‍കും. ബഹുസ്വര സമൂഹത്തിലെ സൗഹാര്‍ദ്ദപരമായ മതജീവിതം, തീവ്രവാദത്തിന്നെതിരിലുള്ള വിവിധ മത വിഭാഗങ്ങളുടെ ഒന്നിച്ചുള്ള പ്രവര്‍ത്തനം തുടങ്ങിയവയാണ് ചര്‍ച്ചാ വിഷയങ്ങള്‍.

എയര്‍ പോര്‍ട്ടിലും വഴിയോരങ്ങളിലും കംബോഡിയന്‍ പ്രധാനമന്ത്രിയുടെയും റാബിത്ത സെക്രട്ടറിയുടെയും ഫോട്ടോ സഹിതം വലിയ ബോര്‍ഡുകള്‍ ഉച്ചകോടിയുടേ ഭാഗമായി സ്ഥാപിച്ചിട്ടുണ്ട്. ഉച്ചകോടി വേദിയായ സോഖാ ഹോട്ടലില്‍ ഉച്ചകോടിക്കാവശ്യമായ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. ഉച്ചകോടിക്കെത്തിയ
അതിഥികള്‍ ഇന്ന് നോം പെന്നിലെ റോയല്‍ പാലസ്, പുരാതന ബുദ്ധമത ക്ഷേത്രമായ വാറ്റ് നോം പഗോഡ, ഇസ്ലാമിക് സെന്റര്‍ ജുമാമസ്ജിദ് തുടങ്ങിയവ സന്ദര്‍ശിച്ചു.

Photo

Latest News

കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
August 5, 2025
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
August 5, 2025
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
August 5, 2025
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
August 5, 2025
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
August 5, 2025
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
August 5, 2025
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി  ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
August 5, 2025
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
August 5, 2025
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
August 5, 2025
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
August 5, 2025