l o a d i n g

ബിസിനസ്

'റമദാന്‍ വിത്ത് ലുലു' : ഇഫ്താര്‍ ബോക്‌സ്, ചാരിറ്റി ഗിഫ്റ്റ് കാര്‍ഡ്, ഹെല്‍ത്തി ഉല്‍പന്നങ്ങള്‍ അടക്കം വിപുലമായ സേവനങ്ങളും മികച്ച ഓഫറുകളും

Thumbnail

റിയാദ് : റമദാനെ വരവേല്‍ക്കാനായി ആകര്‍ഷകമായ ഓഫറുകളുമായി ലുലു. ഉപഭോക്താക്കള്‍ക്ക് അവശ്യ വസ്തുക്കള്‍ മികച്ച വിലക്കുറവില്‍ ലഭിക്കുവാന്‍, ലുലു റമദാന്‍ പ്രമോഷനുകള്‍ക്ക് തുടക്കമായി. വീട്ടുസാധനങ്ങള്‍, ഫാഷന്‍ അക്‌സസറീസ്, ഇലക്ട്രോണിക്‌സ് ഡിജിറ്റല്‍ ഉത്പന്നങ്ങള്‍ക്ക് അടക്കം മികച്ച ഓഫറുകളാണുള്ളത്. 6000- ത്തില്‍ പരം ഉല്‍പന്നങ്ങള്‍ക്ക് പകുതി വിലയില്‍ കൂടുതല്‍ കിഴിവുകളുള്ള എക്‌സ്‌ക്ലൂസീവ് പ്രമോഷനുകളാണ് ഒരുക്കിയിട്ടുള്ളത്.

ദൈന്യംദിന ആവശ്യങ്ങള്‍ക്കുള്ള ഉല്‍പന്നങ്ങള്‍ സ്വന്തമാക്കാന്‍ 'റമദാന്‍ വിത്ത് ലുലു' ഓഫറുകള്‍ക്കാണ് ലുലുവില്‍ തുടക്കമായിരിക്കുന്നത്. റെഡി ടു പ്രിപ്പെയര്‍ ഫുഡ്സ്, ഡെസര്‍ട്ടുകള്‍, ചീസുകള്‍, കോള്‍ഡ് കട്ട്സ്, കുട്ടികളുടെ പ്രത്യേക ഭക്ഷണ വിഭവങ്ങള്‍ തുടങ്ങിയവക്കായി സ്പെഷ്യല്‍ ഓഫറുകള്‍ ഒരുക്കിയിട്ടുണ്ട്. അതോടൊപ്പം, ഷുഗര്‍ ഫ്രീ ഉത്പന്നങ്ങള്‍ അടക്കം ഉള്‍പ്പെടുത്തിയിട്ടുള്ള 'ഹെല്‍ത്തി റമദാന്‍' സ്‌പെഷ്യല്‍ പ്രമോഷനും ഒരുക്കിയിട്ടുണ്ട്.

പ്രിയപ്പെട്ടവര്‍ക്ക് സമ്മാനമായി നല്‍കാന്‍ 50 മുതല്‍ 500 റിയാല്‍ വരെയുള്ള ഗിഫ്റ്റ് കാര്‍ഡുകളും ലഭ്യമാണ്. അരി, എണ്ണ, പാല്‍പ്പൊടി, തേയില, പഞ്ചസാര, ജ്യൂസ് ഉല്‍പന്നം, പാസ്റ്റ, ഈത്തപ്പഴം, ധാന്യങ്ങള്‍, ചിക്കന്‍ സ്റ്റോക്ക് എന്നിവ അടങ്ങിയ 99 റിയാലിന്റെ റമദാന്‍ കിറ്റുകളും ലുലു ഒരുക്കിയിട്ടുണ്ട്. ഓണ്‍ലൈന്‍ ഡെലിവറിയും ലഭ്യമാണ്. സൗദി ഫുഡ് ബാങ്കിന്റെ പങ്കാളിത്തത്തോടെ 15 റിയാലിന്റെ ഗിഫ്റ്റ് പായ്ക്കും, 99 റിയാലിന്റെ ഗ്രോസറി കിറ്റും ലുലു ഒരുക്കിയിട്ടുണ്ട്.

വിശുദ്ധ മാസത്തില്‍, ഉപഭോക്താകള്‍ക്ക് ഏറ്റവും മികച്ച നിലവാരമുള്ള ഉല്‍പ്പന്നങ്ങളാണ് ഉറപ്പാക്കിയിട്ടുള്ളതെന്നും വിലവര്‍ധനവ് തടയാന്‍ പ്രൈസ് ലോക്ക് സംവിധാനം അടക്കം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് സൗദി ഡയറക്ടര്‍ ഷഹീം മുഹമ്മദ് വ്യക്തമാക്കി.

ലുലുവിന്റെ ചാരിറ്റി ബോക്‌സുകള്‍ വാങ്ങി അര്‍ഹരായ ആളുകളിലേക്ക് എത്തിക്കാനും ഉപഭോക്താകള്‍ക്ക് അവസരമുണ്ട്. കൂടാതെ 99 റിയാലിന്റെ ചാരിറ്റി പ്രീ പായ്ക്ക്ഡ് ബോക്സും, ഇഫ്താര്‍ മീല്‍ ഗിഫ്റ്റ് കാര്‍ഡുമുണ്ട്. സൗദി അറേബ്യയുടെ പ്രധാന ഫിനാന്‍ഷ്യല്‍ സിസ്റ്റം സൊല്യൂഷന്‍സ് പ്രൊവൈഡറായ മനാഫിത്തുമായും ലുലു ചാരിറ്റി സേവനങ്ങള്‍ക്കായി സഹകരിക്കുന്നുണ്ട്.

Latest News

കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
August 5, 2025
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
August 5, 2025
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
August 5, 2025
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
August 5, 2025
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
August 5, 2025
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
August 5, 2025
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി  ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
August 5, 2025
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
August 5, 2025
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
August 5, 2025
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
August 5, 2025