വാഷിങ്്ടണ്‍: ന്യൂയോര്‍ക്കില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്ക് വരികയായിരുന്ന അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ എഎ292 വിമാനം ബോംബ് ഭീഷണിയെത്തുടര്‍ന്ന് റോമിലേക്ക് തിരിച്ചുവിട്ട് മിയോസിനോ വിമാനത്താവളത്തില്‍ല്‍ ഇറക്കി. 199 യാത്രക്കാരുമായാണ് ന്യൂയോര്‍ക്കില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്ക് ബോയിംഗ് വിമാനം പുറപ്പെട്ടത്. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. എല്ലാവരെയും റോം വിമാനത്താവളത്തില്‍ ഇറക്കി. വിമാനം സുരക്ഷ പരിശോധനക്കു വിധേയമാക്കി വരുന്നു.
വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തതായി യുഎസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ (എഫ്എഎ) സ്ഥിരീകരിച്ചു.
Related News