ദുബായ് : ഈന്തപ്പഴത്തില്‍ നിന്നുണ്ടാക്കുന്ന സൗദി അറേബ്യയുടെ സ്വന്തം മിലാഫ് കോള ഇനി ജിസിസിയിലെയും ഇന്ത്യയിലെയും ലുലു സ്റ്റോറുകളിലും ലഭ്യമാകും. യുഎഇ, ഒമാന്‍, ഖത്തര്‍, ബഹ്‌റൈന്‍, കുവൈറ്റ്, ഈജിപ്ത്, ഇന്ത്യ എന്നിവടങ്ങളിലെ ലുലു സ്റ്റോറുകളില്‍ മിലാഫ് കോളയും ഈന്തപ്പഴവും ഉപഭോക്താകള്‍ക്ക് ഉടന്‍ ലഭിക്കും. ആദ്യഘട്ടമായി ജിസിസിയിലും തുടര്‍ന്ന് ഇന്ത്യയിലെ ലുലു സ്റ്റോറുകളിലും മിലാഫ് കോളയും ഈന്തപ്പഴവും ലഭ്യമാകും. ലുലു റീട്ടെയ്‌ലിന്റെ വിതരണ ശ്രംഖലയായ അല്‍ തയെബ് ഡിസട്രിബ്യൂഷന്‍ വഴിയാണ് മിലാഫ് ഉപഭോക്താക്കളിലേക്ക് എത്തുക. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി അല്‍ മദീന ഹെറിറ്റേ സിഇഒ ബാന്ദര്‍ അല്‍ ഖഹ്താനി എന്നിവര്‍ ചേര്‍ന്ന് ഇത് സംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പുവച്ചു. സൗദി ഉത്പന്നങ്ങള്‍ക്ക്, പ്രത്യേകിച്ച് കൂടുതല്‍ ജനപ്രിയമായി മാറിയ മിലാഫ് കോള ഉപഭോക്താകള്‍ക്ക് ഉറപ്പാക്കുകയാണ് ലുലു.
ഇന്ത്യയില്‍ നിന്നുള്ള കാര്‍ഷിക ഉത്പന്നങ്ങളുടെയും ഭക്ഷ്യവസ്തുക്കളുടെയും കൂടുതല്‍ വിപുലമായ വിതരണത്തിനായി നാഷണല്‍ അഗ്രികള്‍ച്ചറല്‍ കോഓപ്പറേറ്റീവ് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുമായും ലുലു ധാരണയിലെത്തി. ലോകത്തെ വിവിധിയിടങ്ങളിലുള്ള ലുലു സ്റ്റോറുകളില്‍ കൂടുതല്‍ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുകയും ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് കൂടുതല്‍ വിപണന സാധ്യത ഉറപ്പാക്കുകയുമായി ലുലു. ലുലു ഗ്ലോബല്‍ ഓപ്പറേഷന്‍സ് ഡയരക്ടര്‍ സലിം എം.എ നാഫെഡ് എംഡി ധൈര്യഷില്‍ കംസെ എന്നിവര്‍ ചേര്‍ന്ന് ഇത് സംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പുവച്ചു.
ഇറ്റലിയിലെ പാസ്താ റീഗിയോ, സ്‌പെയിനിലെ ഫ്രിന്‍സാ ഗ്രൂപ്പ്, യുഎസ്എയിലെ ചീസ് കേക്ക് ഫാക്ടറി അടക്കം ലോകോത്തര കമ്പനികളുമായി 9 കരാറുകളില്‍ ലുലു ഒപ്പുവച്ചു. ഭക്ഷ്യഉത്പന്നങ്ങളുടെ വിപുലമായ വിതരണത്തിനും ലഭ്യത ഉറപ്പാക്കാനുമായാണ് കരാര്‍.
റീട്ടെയ്ല്‍ രംഗത്തെ മാറ്റങ്ങള്‍ അടക്കം പ്രതിഫലിക്കുന്നതാണ് ഇത്തവണത്തെ ഗള്‍ഫുഡ് എന്നും ആരോഗ്യകരമായ ഭക്ഷണശൈലി ഉള്‍പ്പടെ പ്രതിധ്വനിക്കുന്നതാണ് ഗള്‍ഫുഡിലെ പ്രദര്‍ശനങ്ങളെന്നും എം.എ യൂസഫലി വ്യക്തമാക്കി. ലുലു ഗ്രൂപ്പ് സിഇഒ സെയ്ഫി രൂപാവാല, സിഒഒ സലിം വി.ഐ തുടങ്ങിയവരും ചടങ്ങലില്‍ ഭാഗമായി.
Related News