അഭിനയ പ്രാധാന്യമുള്ള കലാരൂപങ്ങളെ വേദിയില്‍ അവതരിപ്പിക്കുന്ന ഒരു അഭിനേതാവിനെ കഥാപാത്രത്തിന് അനുസൃതമായ രൂപപരിണാമം നല്‍കുന്നതില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍ക്ക് വലിയ പങ്കുണ്ട്. റിച്ചാര്‍ഡ് അറ്റന്‍ബറോയുടെ 'ഗാന്ധി' സിനിമയില്‍ ഗാന്ധിയായും വല്ലഭായ് പട്ടേലായും കസ്തൂര്‍ബാ ഗാന്ധിയായും അഭിനേതാക്കളായ ബെന്‍ കിംഗ്‌സലിയെ മഹാത്മാ ഗാന്ധിയായും രോഹിണി ഹത്തംഗഢിയെ കസ്തൂര്‍ബാ ഗാന്ധിയായും റോഷന്‍ സേത്തിനെ നെഹ്‌റുവാക്കിയും സഈദ് ജാഫ്രിയെ വല്ലഭായ് പട്ടേലായും മേക്ക് ഓവറിലൂടെ സിനിമയ്ക്കായി വരുത്തിയ രൂപമാറ്റം നമ്മെ ആശ്ചര്യപ്പെടുത്തിയതിന്റെ ഉദാഹരണങ്ങളാണ്.
സൗദി അറേബ്യയിലെ ജിദ്ദയില്‍ 2025 ഫെബ്രുവരി 14 ന് ജിദ്ദ തിരുവിതാംകൂര്‍ അസ്സോസിയേഷന്‍ വാര്‍ഷികത്തില്‍ അവതരിപ്പിച്ച നജീബ് വെഞ്ഞാറമ്മൂടിന്റെ 'തിരുവിതാംകൂര്‍ ഡോക്യുമെന്ററി' യിലും ശ്രീത ടീച്ചര്‍ രചനയും നാടകാവിഷ്‌ക്കാരവും നിര്‍വ്വഹിച്ച കാക്കാരിശ്ശി നാടകത്തിലും അഭിനേതാക്കള്‍ക്ക് മേക്ക് ഓവര്‍ നിര്‍വ്വഹിച്ചത് നാടക പ്രതിഭാധനനായ സന്തോഷ് കടമ്മനിട്ടയായിരുന്നു. അഭിനേതാക്കളെ ഇത്ര മാത്രം കഥാപാത്രങ്ങള്‍ക്കനുസൃതമായ രീതിയില്‍ രൂപമാറ്റം വരുത്തിയ ഉദാഹരണങ്ങള്‍ മലയാളി പ്രവാസലോകത്ത് കാണുക വളരെ അപൂര്‍വ്വമായിരിക്കും.
നിരവധി നാടകങ്ങള്‍ രചിക്കുകയും സംവിധാനം നിര്‍വ്വഹിക്കുകയും അഭിനയിക്കുകയും ചെയ്ത സന്തോഷ് മേക്ക് ഓവര്‍ കലയില്‍ തന്റെ പ്രതിഭാധനത്വം തെളിയിക്കുകയാണ്, വാഗ്ദാനമാവുകയുമാണ്.
തിരുവിതാംകൂര്‍ ഡോക്യുമെന്ററിയില്‍ ആമുഖ അവതരണത്തില്‍ വൈക്കം മുഹമ്മദ് ബഷീറായി ലേഖകനെ പരിണമിപ്പിച്ചും കാക്കാരിശ്ശി നാടകത്തിലെ കഥാപാത്രങ്ങളായ ജന്‍മി, ശിങ്കിടി, കാക്കാന്‍ എന്നിവരെ അഭിനേതാക്കളിലേക്ക് സന്നിവേശിപ്പിക്കുവാന്‍ സന്തോഷ് കടമ്മനിട്ടയുടെ മേക്ക് ഓവറിന്നായി.
'കായംകുളം കൊച്ചുണ്ണി', 'നാറാണത്ത് ഭ്രാന്തന്‍', 'പെരുന്തച്ഛന്‍ 'എന്നീ ശ്രദ്ധേയ നാടകങ്ങള്‍ സംവിധാനം ചെയ്ത് പ്രവാസി മലയാളി ജിദ്ദക്ക് നാടകകല ജനകീയമാക്കുകയും നാടകാസ്വാദകരുടെ മുക്തകണ്ഠം പ്രശംസ നേടിയെടുത്തിട്ടുള്ളതുമാണ്.
യശഃശരീരനായ നാടക നടന്‍ കടമ്മനിട്ട മണിയുടെയും, വിജയമ്മയുടെയും മകനാണ് സന്തോഷ് കടമ്മനിട്ട. കേരള സര്‍ക്കാര്‍ പഞ്ചായത്ത് വകുപ്പില്‍ ജോലി ചെയ്യുന്ന ബിന്ദുശ്രീ ആണ് ഭാര്യ. കോറിയോഗ്രഫറും പ്രശസ്ത നര്‍ത്തകിയുമായ ദീപിക സന്തോഷാണ് മകള്‍. മകന്‍ ദീപക് സന്തോഷ് എഞ്ചിനീയറായി ബാംഗ്ലൂരില്‍ സേവനം അനുഷ്ഠിക്കുന്നു.
2025 മെയ് 16 ന് ജിദ്ദയില്‍ പത്തനംതിട്ട ജില്ലാ സംഗമത്തിന്റെ വാര്‍ഷികത്തില്‍ അവതരണത്തിന് ഒരുങ്ങുന്ന അജിത് നീര്‍വിളാകന്‍ രചിച്ച 'കഥാനായകന്‍' എന്ന സാമൂഹിക-സംഗീത-നൃത്ത നാടകത്തിന്റെ പണിപ്പുരയിലാണ് ഈ കലാകാരന്‍. പ്രവാസ ലോകത്തെ സാമൂഹ്യ സര്‍ഗ്ഗാത്മക മേഖലകളില്‍ സജീവ സാന്നിധ്യമായ സന്തോഷ് കടമ്മനിട്ടയുടെ കലാകുടുംബത്തില്‍ നിന്നും ഏറെ മികച്ച സൃഷ്ടികള്‍ പ്രതീക്ഷിയ്ക്കാം.
ഫോട്ടോ: സന്തോഷ് കടമ്മനി.ട്ട കുടുംബത്തോടൊപ്പം. 2. വേഷവിധാനം നല്‍കിയ കഥാപാത്രങ്ങള്‍
-നസീര്‍ വാവാക്കുഞ്ഞ്
Related News