ഐസ്വാള്‍: ഐ ലീഗില്‍ ജയം തുടരാന്‍ എവേ മത്സരത്തില്‍ ഗോകുലം കേരള നാളെ കളത്തിലിറങ്ങുന്നു. എവേ മത്സരത്തില്‍ ഐസ്വാള്‍ എഫ്.സിയെയാണ് ഗോകുലം നേരിടുന്നത്. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ഡല്‍ഹി എഫ്.സിക്കെതിരേ മികച്ച ജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് മലബാറിയന്‍സ് നാളത്തെ പോരാട്ടത്തിനിറങ്ങുന്നത്. തുടര്‍ തോല്‍വികള്‍ക്ക് ശേഷമായിരുന്നു ഗോകുലം വിജയ വഴിയില്‍ തിരിച്ചെത്തിയത്.
15 മത്സരം പൂര്‍ത്തിയാക്കിയ ഗോകുലം 22 പോയിന്റുമായി ഇപ്പോള്‍ പട്ടികയില്‍ ഏഴാം സ്ഥാനത്താണ്. നാളത്തെ മത്സരത്തില്‍കൂടി ജയിക്കുകയാണെങ്കില്‍ പോയിന്റ് ടേബിളില്‍ നേട്ടമുണ്ടാക്കാന്‍ ഗോകുലത്തിന് കഴിയും. മറ്റു ടീമുളുടെ വിജയങ്ങളേയും ആശ്രയിച്ചായിരിക്കും ഇനി ഗോകുലത്തിന്റെ മുന്നോട്ടുള്ള യാത്ര. നിലവില്‍ ടീമില്‍ ആര്‍ക്കും പരുക്കില്ലാത്തതിനാല്‍ മികച്ച ടീമിനെ തന്നെ കളത്തിലിറക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഗോകുലം കേരള.
15 മത്സരത്തില്‍നിന്ന് 11 പോയിന്റ് മാത്രമുള്ള ഐസ്വാള്‍ എഫ്.സി പട്ടികയില്‍ 11-ാം സ്ഥാനത്താണ്. അതിനാല്‍ എതിരാളികളെ പെട്ടെന്ന് വീഴ്ത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് മലബാറിന്‍സിന്റെ പട. രാത്രി ഏഴിനാണ് മത്സരം.
Related News