ജിദ്ദ: ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ഉഭയകക്ഷി വാണിജ്യ-സാമ്പത്തിക പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെയും ഇന്ത്യയിലെ നിക്ഷേപ അവസരങ്ങള്‍ പരിചയപ്പെടുത്തുന്നതിന്റെയും ഭാഗമായി ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് സംഘടിപ്പിക്കുന്ന 'ഇന്ത്യ-സൗദി അറേബ്യ ഇന്‍വെസ്റ്റ്മെന്റ് കണക്റ്റ്' പരിപാടി നാളെ (ചൊവ്വ) രാവിലെ 10 മണിക്ക പാര്‍ക്ക് ഹയാത്ത് ഹോട്ടലില്‍ നടക്കും.
ഇന്ത്യയുടെ വികന വളര്‍ച്ച, പ്രധാന മേഖലാ നിക്ഷേപ അവസരങ്ങള്‍, നിക്ഷേപവുമായി ബന്ധപ്പെട്ട നിയമ, നിയന്ത്രണ ചട്ടക്കൂട്, ഗുജറാത്ത് ഇന്റര്‍നാഷണല്‍ ഫിനാന്‍സ് ടെക്-സിറ്റി (ഗിഫ്റ്റ്) പ്രോത്സാഹനങ്ങള്‍, ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ്, ഇക്കോസ് തുടങ്ങിയ ഇന്ത്യയിലെ നിക്ഷേപ അവസരങ്ങളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെക്കുറിച്ചുള്ള വിദഗ്ധ പ്രഭാഷണങ്ങളും അവതരണങ്ങളും നടക്കും. 'ഇന്ത്യയിലെ നിക്ഷേപത്തിന്റെ മെക്കാനിക്സ്' എന്ന വിഷയത്തില്‍ പാനല്‍ ചര്‍ച്ചയും ഇന്ത്യയില്‍ നിക്ഷേപം നടത്തി വിജയിച്ച സൗദി ബിസിനസ്സുകാരുടെ അനുഭവം പങ്കുവെക്കലും ഉണ്ടായിരിക്കും. ഇന്ത്യയില്‍ നിന്നുള്ള വിവിധ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവരുടെ നിക്ഷേപ സാധ്യതകള്‍ അവതരിപ്പിക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.
സൗദി അറേബ്യയിലെ ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍/വകുപ്പുകളില്‍ നിന്നുള്ള പ്രതിനിധികളും, പ്രമുഖ ബിസിനസുകാരും നിക്ഷേപകരും പരിപാടിയില്‍ പങ്കെടുക്കും.
Related News