l o a d i n g

ബിസിനസ്

ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റില്‍ ലഭിച്ചത് 374 കമ്പനികളില്‍ നിന്ന് 1,52,905 കോടിയുടെ നിക്ഷേപ താല്‍പര്യപത്രങ്ങള്‍

Thumbnail

കൊച്ചി: ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റില്‍ ലഭ്യമായ എല്ലാ താല്‍പര്യപത്രങ്ങളും രണ്ടാഴ്ചക്കുള്ളില്‍ വിലയിരുത്തുമെന്ന് വ്യവസായ നിയമ വകുപ്പ് മന്ത്രി പി രാജീവ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഐടി ഒഴികെ വ്യവസായവുമായി ബന്ധപ്പെട്ട് ലഭ്യമായ എല്ലാ താല്‍പര്യപത്രങ്ങളിലും രണ്ടാഴ്ചക്കുള്ളില്‍ സൂക്ഷ്മ പരിശോധന നടത്തും. ഉടന്‍ ആരംഭിക്കാന്‍ സാധിക്കുന്നത്, നിശ്ചിത സമയത്തിനുള്ളില്‍ ആരംഭിക്കാന്‍ സാധിക്കുന്നത് എന്നിങ്ങനെ തരം തിരിക്കും. സമ്മിറ്റ് വിജയകരമായി നടത്താന്‍ സാധിച്ചത് എല്ലാവരുടെയും കൂട്ടായ പിന്തുണയുടെ ഭാഗമായാണ്. സമ്മിറ്റിന് ശേഷവും നിരവധി താല്‍പര്യ പത്രങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സമ്മിറ്റില്‍ 374 കമ്പനികളില്‍ നിന്നായി 1,52,905 കോടിയുടെ നിക്ഷേപ താല്‍പര്യപത്രങ്ങളാണ് ലഭിച്ചതെന്ന് മന്ത്രി വ്യക്തമാക്കി

വ്യവസായവുമായി ബന്ധപ്പെട്ട് ലഭ്യമായ പ്രോജക്ടുകളില്‍ 50 കോടിക്ക് താഴെയുള്ള സംരംഭങ്ങളില്‍ ഡയറക്ടറേറ്റ് ഓഫ് ഇന്‍ഡസ്ട്രീസിന്റെ നേതൃത്വത്തില്‍ ടീമിനെ രൂപീകരിച്ച് സൂക്ഷ്മ പരിശോധന നടത്തും. 50 കോടിക്ക് മുകളിലുള്ളവയുടെ നോഡല്‍ ഓഫീസറായി സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടററും പ്രവര്‍ത്തിക്കും. ഇവയെ ഏഴ് മേഖലകളാക്കി തിരിക്കും. ഏഴ് മേഖലകളില്‍ മാനേജര്‍ മാര്‍ക്ക് കീഴില്‍ പദ്ധതി നടപ്പിലാക്കുന്നതിനായി 7 ഗ്രൂപ്പുകളെയും രൂപീകരിക്കും. ഏഴ് ഗ്രൂപ്പിനും ഉപയോഗിക്കാന്‍ കഴിയാവുന്ന വിധത്തില്‍ മേഖല തിരിച്ച് 12 വിദഗ്ധരെയും നിയമിക്കും. ഇതിന് പ്രത്യേകം ഡാഷ്‌ബോര്‍ഡ് ഉണ്ടായിരിക്കും. ഇതില്‍ സാധ്യമായ എല്ലാ വിവരങ്ങളും പൊതുജനങ്ങള്‍ക്കും ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.

സമ്മിറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് പ്രത്യേക ആപ്ലിക്കേഷന്‍ പ്ലേസ്റ്റോറില്‍ ലഭ്യമാക്കിയിട്ടുണ്ട്. സമ്മിറ്റിന്റെ നിര്‍ദ്ദേശം കണക്കിലെടുത്ത് വ്യവസായിക ആവശ്യങ്ങള്‍ക്ക് നല്‍കാന്‍ കഴിയുന്ന ഭൂമി ആരുടെയെങ്കിലും കൈവശമുണ്ടെങ്കില്‍ അത്തരം ഭൂമിയുടെ വിവരങ്ങള്‍ കൂടി ആപ്പില്‍ ലഭ്യമാകും. ഭൂമി ആവശ്യമായ വ്യവസായികള്‍ ആപ്പ് വഴി നേരിട്ട് ബന്ധപ്പെടാവുന്നതാണ്. കിന്‍ഫ്ര, കെ എസ് ഐ ഡി സി, സര്‍ക്കാര്‍ എസ്റ്റേറ്റുകള്‍, സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകള്‍ എന്നിവയുടെ വിവരങ്ങള്‍ കൂടി ആപ്പില്‍ ലഭ്യമാക്കും. നിലവില്‍ 31 പ്രൈവറ്റ് എസ്റ്റേറ്റുകള്‍ക്ക് അംഗീകാരം നല്‍കിയിട്ടുണ്ട്. വൈകാതെ ഇത് 50 എണ്ണമാകും. 10 ക്യാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകള്‍ക്കും അനുമതി നല്‍കിയിട്ടുണ്ട്.

നിയമപരമായി നടത്താന്‍ സാധിക്കുന്ന എല്ലാ വ്യവസായങ്ങള്‍ക്കും പിന്തുണ നല്‍കും. പ്രായോഗികമായ പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അവ വിലയിരുത്തും. പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ വിലയിരുത്തുന്നത് കൂടാതെ വ്യവസായ മന്ത്രിയുടെ നേതൃത്വത്തില്‍ എല്ലാമാസവും വിലയിരുത്തല്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു.

വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ്, കെഎസ്‌ഐഡിസി എംഡി എസ് ഹരികിഷോര്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹരി കൃഷ്ണന്‍ ആര്‍, കിന്‍ഫ്ര എം ഡി സന്തോഷ് കോശി തോമസ്, കെ-ബിപ് സിഇഒ സൂരജ് എസ് നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Latest News

കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
August 5, 2025
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
August 5, 2025
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
August 5, 2025
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
August 5, 2025
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
August 5, 2025
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
August 5, 2025
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി  ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
August 5, 2025
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
August 5, 2025
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
August 5, 2025
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
August 5, 2025

Related News