ജിദ്ദ: ഖാലിദ് ബിന്‍ വലീദ് റൂസൂക് സ്റ്റേഡിയത്തില്‍ റിയല്‍ കേരള സംഘടിപ്പിച്ച കാഫ് ടെലിമണി സൂപ്പര്‍കപ്പ് ടൂര്‍ണമെന്റില്‍ വിജയ് ബിഎഫ്സി ജേതാക്കളായി. ജിദ്ദ കണ്ട ഏറ്റവും വലിയ സെവന്‍സ് ടൂര്‍ണമെന്റിനു പരിസമാപ്തിക്ക് സാക്ഷ്യം വഹിക്കാന്‍ ആയിരക്കണക്കിനു പേരാണ് എത്തിയത്. മുഴുവന്‍ ആവേശവും നില നിര്‍ത്തിയ ഫൈനല്‍ മത്സരത്തില്‍ റീം അല്‍ ഉലയും വിജയ് ബിഎഫ്സിയും മുഴുവന്‍ സമയവും, അധിക സമയം പിന്നിട്ടിട്ടും ഓരോ ഗോളുകള്‍ അടിച്ചു ഒപ്പത്തിനൊപ്പം നിന്നു. തുടര്‍ന്ന് പെനാല്‍റ്റിയിലൂടെയാണ് വിധിനിര്‍ണയിച്ചത്. വിജയ് ബിഎഫ്സിയുടെ ഗോള്‍കീപ്പര്‍ ഷറഫുവാണ് കളിയിലെ കേമന്‍.
ടൂര്‍ണമെന്റിലെ ഏറ്റവും നല്ല കളിക്കാരനായി ജൈസല്‍ (റീം യാമ്പു), സ്റ്റോപ്പര്‍ ബാക്ക് ആഷിക്ക് (ബി എഫ്‌സി വിജയ് മസാല). സ്‌ട്രൈക്കര്‍ സഹീര്‍ (റീം യാമ്പു),
ഗോള്‍ കീപ്പര്‍ ഷറഫു (വിജയ് ബിഎഫ്‌സി) എന്നിവരെ തെരഞ്ഞെടുത്തു.
കുട്ടികളുടെ ആദ്യ ഫൈനല്‍ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് ടാലന്റൈന്‍സ് എഫ്‌സി യെ പരാജയപ്പെടുത്തി സ്‌പോര്‍ങ് യൂണൈറ്റഡ് ജേതാക്കളായി സ്‌പോര്‍ട്ടിങ്ങിന്റെ ഫാദിയെ മികച്ച കളിക്കാരനായി തെരഞ്ഞെടുത്തു. രണ്ടാമത് നടന്ന വെറ്ററന്‍സ് ഫൈനല്‍ മല്‍സരത്തില്‍ ഫ്രൈഡേ ജിദ്ദ എഫ്‌സി എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് സമാ യൂണൈറ്റഡ് ഫുട്ബാള്‍ ലവേഴ്സിനെ പരാജയപ്പെടുത്തി. ഫ്രൈഡേ എഫ്‌സിയുടെ ജസീര്‍ കളിയിലെ താരമായി.
വിജയികള്‍ക്ക് ഫൈസല്‍ കാഫ് ലോജിസ്റ്റിക് സിഇഒ. ഡോ. സൈദ് അല്‍ മന്‍സൂരി ടെലിമണി, ആയിമന്‍ ഹാംസി ടെല്‍മണി, ആദില്‍ റഹീം പ്രിന്റെക്‌സ്, ജോയ് വിജയ് ഫുഡ്, ഷാഫി പവര്‍ഹൗസ് എന്നിവര്‍ ട്രോഫികള്‍ വിതരണം ചെയിതു. നറുക്കെടുപ്പിലൂടെ റീഗല്‍ ഗ്രൂപ്പ് സമ്മാനിക്കുന്ന നാട്ടിലൊരു സ്‌കൂട്ടി ഫഹദ് സ്വന്തമാക്കി. റാഫി ബീമാപ്പള്ളി പ്രോഗ്രാമുകള്‍ നിയന്ത്രിച്ച പരിപാടിയില്‍ സൈഫുദ്ധീന്‍ വാഴയില്‍ നന്ദി പറഞ്ഞു.
Related News