കൊച്ചി: ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഷറഫ് ഗ്രൂപ്പ് കേരളത്തില്‍ ലോജിസ്റ്റിക്‌സ് മേഖലയില്‍ 5000 കോടി രൂപയുടെ നിക്ഷേപം നടത്താന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ചു. കൊച്ചിയില്‍ നടക്കുന്ന ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിയിലാണ് പ്രഖ്യാപനം. ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിങ്ങ് ആന്‍ഡ് ലോജിസ്റ്റിക്‌സ് ഗ്രൂപ്പ് കമ്പനികളിലൊന്നാണ് ഷറഫ് ഗ്രൂപ്പ്. കമ്പനി വൈസ് ചെയര്‍മാന്‍ റിട്ട. ജനറല്‍ ഷറഫുദ്ദീന്‍ ഷറഫ് മാധ്യമങ്ങളെ കണ്ടാണ് ഇക്കാര്യമറിയിച്ചത്.
ഇന്ത്യയിലെ പ്രധാന ഏഴ് സിറ്റികളില്‍ ഷറഫ് ഗ്രൂപ്പിന് വ്യവസായങ്ങളുണ്ട്. കേരളത്തിലെ രണ്ട് സ്ഥലങ്ങളില്‍ 5000 കോടിയുടെ നിക്ഷേപമാണ് ഉദ്ദേശിക്കുന്നതെന്ന് വൈസ് ചെയര്‍മാന്‍ പറഞ്ഞു. ആകര്‍ഷകമായ രീതിയില്‍ സംഘടിപ്പിച്ച് ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപ ഉച്ചകോടി വലിയ വിജയമാക്കിയ സര്‍ക്കാരിനെയും മന്ത്രിയെയും അഭിനന്ദിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
ടാറ്റാ ഗ്രൂപ്പിന് കീഴിലുള്ള ആറ്റ്‌സണ്‍ ഗ്രൂപ്പും മലബാര്‍ സിമന്റ്‌സും കേരളത്തില്‍ സംയുക്തമായി ബോട്ടു നിര്‍മാണ യൂണിറ്റ് തുടങ്ങാന്‍ ധാരണാ പത്രം ഒപ്പുവച്ചു. 100 ടണ്ണില്‍ താഴെയുള്ള ബോട്ടുകളാണ് നിര്‍മിക്കുക. ബോട്ടുകളുടെ കയറ്റുമതിയും ലക്ഷ്യമിടുന്നു. ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിയുടെ ഭാഗമായാണ് ധാരണാ പത്രം ഒപ്പിടല്‍ നടന്നത്.
Related News