ഹൈദരാബാദ്: ഇന്‍ഡിഗോ ഹൈദരാബാദില്‍ നിന്ന് മദീനയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് ആരംഭിച്ചു. ഇന്‍ഡിഗോയുടെ മുപ്പത്തിയെട്ടാമത്തെ അന്താരാഷ്ട സര്‍വീസാണ് ഇത്. തിങ്കള്‍, വ്യാഴം, ശനി എന്നീ മൂന്ന് ദിവസങ്ങളിലാണ് സര്‍വീസ്. ഏകദേശം 5 മണിക്കൂറും 47 മിനിട്ട് കൊണ്ടും ഹൈദരാബാദില്‍ നിന്ന് മദീനയില്‍ എത്താന്‍ സാധിക്കും.
ഹൈദരാബാദില്‍ നിന്ന് വിവിധ സ്ഥലങ്ങളിലേക്ക് പ്രതിദിനം 190ലധികം സേവനങ്ങളുള്ള ഇന്‍ഡിഗോ ഇപ്പോള്‍ റിയാദ്, ദമാം, ജിദ്ദ, മദീന എന്നിവയുള്‍പ്പെടെ സൗദി അറേബ്യയിലേക്ക് ആഴ്ചയില്‍ 100ലധികം വിമാന സര്‍വീസുകള്‍ നടത്തുന്നുണ്ട്.
ഹൈദരാബാദ് വിമാനത്താവളത്തില്‍ നിന്ന് മദീനയിലേക്ക് നേരിട്ടുള്ള സര്‍വീസുകള്‍ ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള മതപരവും സാംസ്‌കാരികവുമായ ബന്ധം കൂടുതല്‍ ദൃഢമാകുമെന്ന് ഇന്‍ഡിഗോയുടെ ഗ്ലോബല്‍ സെയില്‍സ് മേധാവി വിനയ് മല്‍ഹോത്ര പറഞ്ഞു.
Related News