l o a d i n g

കായികം

സൗദി സ്ഥാപക ദിന ആഘോഷങ്ങളുടെ ഭാഗമായി ലുലുവും; ലുലു വാക്കത്തോണ്‍ 2025 സമാപിച്ചു

Thumbnail

ദമാം: സൗദി ഫൗണ്ടിംഗ് ദിനാഘോഷ ഭാഗമായി ലുലു സൗദി ഹൈപ്പര്‍മാര്‍ക്കറ്റ് ലുലു വാക്കത്തോണ്‍ 2025 സംഘടിപ്പിച്ചു. അല്‍-ഖോബാറിലെ ന്യു കോര്‍ണിഷ് ഖോബാറില്‍ നടന്ന പരിപാടി സുസ്ഥിര വികസനം എന്ന ആശയത്തെ പ്രതിനിധാനം ചെയ്യ്തു. കായിക മന്ത്രാലയത്തിന്റെയും ആല്‍ ഖോബര്‍ മുനിസിപ്പാലിറ്റിയുടേയും പിന്‍തുണയോടെ നടന്ന 3 കിലോ മീറ്റര്‍ നീണ്ട ഈ വാക്കത്തോണില്‍ നിരവധി ആളുകളുടെ സാന്നിധ്യം വളരെയേറെ ശ്രദ്ധേയമായി.
'ഹാന്‍ഡിക്രാഫ്റ്റ് (ചരിത്രപരമായ കൈത്തൊഴിലുകള്‍) സംരക്ഷിക്കുക' എന്ന ആശയം കൈക്കൊണ്ടായിരുന്നു ഈ വര്‍ഷത്തെ വാക്കത്തോണ്‍ സംഘടിപ്പിച്ചത്. സൗദി അറേബ്യയുടെ സമ്പന്ന സാംസ്‌കാരിക പൈതൃകത്തെ പ്രതീകപ്പെടുത്തുന്ന സാഫ് എന്ന മാസ്‌കോട്ടും പരിപാടിയില്‍ ഏറെ ശ്രദ്ധയാകര്‍ശിച്ചു.

കായിക മന്ത്രാലയത്തിലെ താരിഖ് അല്‍ ഖത്താനി ഔദ്യോഗികമായി വാക്ത്തോണ്‍ ഉദ്ഘാടനം ചെയ്തു. ഔദ്യോഗിക റേസിംഗ് പിസ്റ്റോള്‍ ഷോട്ട് ഉപയോഗിച്ചാണ് അദ്ദേഹം ഫ്‌ലാഗ് ഓഫ് കര്‍മ്മം നിര്‍വഹിച്ചത്. പരമ്പരാഗത അറബിക് നൃത്തമായ അര്‍ദാ, സീ ഷോ, സ്വേ പൂള്‍ ഡാന്‍സ് എന്നിവ കൊണ്ട് ആഘോഷപ്രകടനം സമ്പന്നമായി. നെസ്ലെ, മാസ്റ്റര്‍ കാര്‍ഡ് തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകളോടൊപ്പം പിവിഎം (മെന്‍ോറസ്) ഔദ്യോഗിക റിഫ്രഷ്‌മെന്റ് പാര്‍ട്ട്ണറായി അണിചേര്‍ന്നു. സൗദി റെഡ് ക്രസന്റ് അതോറിറ്റിയുടേയും ആര്‍പിഎം-ന്റെയും സഹകരണത്തോടെ സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പാക്കി. റേഡിയോ മിര്‍ച്ചി, ഫാദെന്‍ മീഡിയ, അല്‍യൗം എന്നീ മാധ്യമ പങ്കാളികളും ഈ പരിപാടിയ്ക്ക് കരുത്ത് നല്‍കി. പ്രശസ്ത ഫുട്‌ബോള്‍ ക്ലബ്ബായ അല്‍ ഖദ്‌സിയയുടെ പങ്കാളിത്തം പരിപാടിയുടെ മാറ്റ് കൂട്ടി.

ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന് സമൂഹത്തോടുള്ള പ്രതിബദ്ധത തുറന്നു കാട്ടുന്നതിനുള്ള വേദിയായി വാക്കത്തോണ്‍ മാറി. പങ്കെടുത്ത എല്ലാവര്‍ക്കും ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്റെ സൗജന്യ കിറ്റുകളും (ടി-ഷര്‍ട്ടുകള്‍, ക്യാപ്പുകള്‍, റിസ്റ്റ് ബാന്‍ഡ്, വെള്ളം തുടങ്ങിയവ), ഗുഡി ബാഗും വിതരണം ചെയ്തു. ലുലുവിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഈ വോക്കത്തോണില്‍ പങ്കെടുത്ത എല്ലാവര്‍ക്കും മികച്ച ഒരു അനുഭവം നല്‍കുവാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നതിനൊപ്പം #LuLu_Khobar_Walkathon എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് സോഷ്യല്‍ മീഡിയയില്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെക്കുവാന്‍ അവസരവും നല്‍കി. പങ്കുവെച്ചതില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും ജനപ്രിയമായ പോസ്റ്റിന് പ്രത്യേക സമ്മാനം നല്‍കുകയും ചെയ്തു.

ഇതിനൊപ്പം, പങ്കെടുക്കുന്നവര്‍ക്ക് ആസ്വദിക്കുന്നതിനായി വിവിധ ഭക്ഷണ-പാനീയ സ്റ്റാളുകള്‍ സ്ഥാപിച്ചിരുന്നു. കൂടാതെ, സാംസങ് ഗാലക്‌സി എസ് 25 അള്‍ട്രാ, ഹെല്‍ത്ത് ട്രാക്കിംഗ് ബാന്‍ഡുകള്‍, സൈക്കിളുകള്‍ തുടങ്ങിയ സമ്മാനങ്ങള്‍ അടങ്ങിയ റാഫിള്‍ ഡ്രോയും സംഘടിപ്പിച്ചു. ലുലു സൗദി അറേബ്യയുടെ ഡയറക്ടര്‍ ഷെഹിം മുഹമ്മദ് വാക്ത്തോണിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചു. 'ലുലു വാക്കത്തോണ്‍ നമ്മുടെ ദൈനംദിന ജീവിതത്തില്‍ സുസ്ഥിരതയുടെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടുന്നതിനുള്ള ഒരു വേദി ആയിരുന്നു. ലോകം സുസ്ഥിരമായ ഭാവിയിലേക്ക് നീങ്ങുമ്പോള്‍, അവബോധം വളര്‍ത്തുന്നതിനും പ്രവര്‍ത്തനത്തെ നയിക്കുന്നതിനും ലുലു പ്രതിജ്ഞാബദ്ധമാണ്. ഒരു സമൂഹമെന്ന നിലയില്‍ ഒന്നിക്കേണ്ടതിന്റെയും സമൂഹത്തിന്റെയും ലോകത്തിന്റെയും നന്മയ്ക്കായി സുസ്ഥിരതയ്ക്ക് മുന്‍ഗണന നല്‍കേണ്ടതിന്റെയും ആവശ്യകതയുടെ ഓര്‍മ്മപ്പെടുത്തലായി ഈ പരിപാടി മാറി.' ലുലു മാനേജ്‌മെന്റിലെ എക്‌സിക്യൂട്ടീവ് മാനേജരായ മുഹമ്മദ് അഹമ്മദ് അബ്ദുല്‍ ജലീല്‍ ബുബുശൈത്, അഡ്മിനിസ്‌ട്രേഷന്‍ മാനേജരായ സെയ്ദ് അല്‍ സുബൈ, കിഴക്കന്‍ പ്രവിശ്യയിലെ റീജിയണല്‍ മാനേജരായ മൊയിസ് നൂറുദ്ദീന്‍, മധ്യ പ്രവിശ്യയിലെ റീജിയണല്‍ ഡയറക്ടറായ ഹാതിം മുസ്തന്‍സിര്‍ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.

ആരോഗ്യം, സംസ്‌കാരം, പാരിസ്ഥിതിക അവബോധം എന്നിവയുടെ തികഞ്ഞ സംയോജനമാണ് ലുലു വാക്കത്തോണ്‍ എന്ന് ഈ വര്‍ഷം തെളിയിച്ചു. സമൂഹവുമായി ഇടപഴകുന്നതിനും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനും സുസ്ഥിര വികസനത്തെക്കുറിച്ചുള്ള രാജ്യത്തിന്റെ കാഴ്ചപ്പാടിനെ പിന്തുണയ്ക്കുന്നതിനുമുള്ള ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്റെ പ്രയത്‌നത്തിന്റെ തെളിവായിരുന്നു ലുലു വാക്കത്തോണ്‍ 2025.

Photo

Latest News

കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
August 5, 2025
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
August 5, 2025
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
August 5, 2025
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
August 5, 2025
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
August 5, 2025
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
August 5, 2025
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി  ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
August 5, 2025
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
August 5, 2025
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
August 5, 2025
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
August 5, 2025