പൊന്നാനി: പോര്‍ച്ചുഗീസ് പടയെ കേരളക്കരയില്‍ നിന്ന് തുരത്തിയോടിക്കുകയെന്ന ലക്ഷ്യത്തോടെ ഇസ്ലാമിക പണ്ഡിതനും സൂഫീ വര്യനുമായ ശൈഖ് സൈനുദ്ധീന്‍ മഖ്ദൂം ഒന്നാമന്‍ രചിച്ചതും 'തഹ്റീള്' എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്നതുമായ 'തഹ്റീള് അഹ്ലില്‍ ഈമാനി അലാ ജിഹാദി അബ്ദത്തിസ്സുല്ബാന്‍' എന്ന വിശ്വവിഖ്യാതമായ അറബി കാവ്യത്തിന്റെ മലയാള പരിഭാഷയും സംഗ്രഹവും പൊന്നാനിയില്‍ പുറത്തിറങ്ങി. മൊത്തം 177 വരികളിലായി സാഹിത്യ മേന്മ തുളുമ്പി നില്‍ക്കുന്ന മഹാകാവ്യത്തിന്റെ പരിഭാഷയും സംഗ്രഹവും നിര്‍വഹിച്ചത് പ്രാദേശിക ചരിത്രകാരനും അധ്യാപകനും സാമൂഹ്യ പ്രവര്‍ത്തകനുമായ ടി വി അബ്ദുറഹ്‌മാന്‍ ആണ്.
'തഹ്റീള്' പ്രകാശന ചടങ്ങ് വീരേതിഹാസ പ്രസിദ്ധമായ പൊന്നാനി പ്രദേശത്തിന്റെ മഹിമ വിളിച്ചോതുന്നത് കൂടിയായി. ശൈഖ് സൈനുദ്ധീന്‍ മഖ്ദൂമിന്റെ കര്‍മവേദിയായ പൊന്നാനി സ്വദേശിയാണ് പരിഭാഷകന്‍. പൊന്നാനി മഖ്ദൂം പദവി അലങ്കരിക്കുന്ന എം പി മുത്തുക്കോയ തങ്ങള്‍ അക്ബര്‍ ട്രാവല്‍സ് ഉടമ കെ വി അബ്ദുല്‍ നാസറിന് ആദ്യ കോപ്പി നല്‍കി പ്രകാശനം നിര്‍വഹിച്ചു.
പൊന്നാനി വലിയ ജുമാഅത്ത് പള്ളി സെക്രട്ടറി വി സൈദ് മുഹമ്മദ് തങ്ങള്‍ അധ്യക്ഷനായിരുന്നു. മുദരിസ് സയ്യിദ് ഹബീബ് തുറാബ് തങ്ങള്‍, ഇമാം അബ്ദുല്ല ബാഖവി, അബ്ദുല്‍ വാസിഅ ബാഖവി, ഇ കെ സിദ്ധീഖ് ഹാജി, പികെ എം കുഞ്ഞി മുഹമ്മദ്, സി. റഹീം ഹാജി, ടി വി അഷ്റഫ്, അമ്മാട്ടി മുസ്ലിയാര്‍, താജ്മല്‍ സലീഖ്, മുഹമ്മദ് പൊന്നാനി എന്നിവര്‍ സംബന്ധിച്ചു.
ഫോട്ടോ: പടഹധ്വനി 'തഹ്‌ളീര്‍' മലയാള പരിഭാഷയുടെ പ്രകാശനം കെ.വി അബ്ദുല്‍ നാസറിന് നല്‍കി മുത്തുക്കോയ തങ്ങള്‍ നിര്‍വഹിക്കുന്നു. 2. പരിഭാഷകന്‍ ടി.വി അബ്ദുറഹ്‌മാന്‍
Related News