l o a d i n g

കായികം

ടി.എം.ഡബ്‌ള്യു.എ റിയാദ് കാരംസ്, ചെസ്സ് ടൂര്‍ണമെന്റുകള്‍ സംഘടിപ്പിച്ചു

Thumbnail

റിയാദ്: റിയാദിലെ തലശ്ശേരിക്കാരുടെ കൂട്ടായ്മയായ തലശ്ശേരി മണ്ഡലം വെല്‍ഫെയര്‍ അസോസിയേഷന്‍ (ടി.എം.ഡബ്ലു.എ) റിയാദ് കാരംസ്, ചെസ്സ് ടൂര്‍ണമെന്റുകള്‍ സംഘടിപ്പിച്ചു. ടി സി എല്‍ - സീസണ്‍ 4 എന്ന ബാനറില്‍ സംഘടിപ്പിച്ച നാലാമത് തലശ്ശേരി കാരംസ് ലീഗ് ടൂര്‍ണമെന്റില്‍ ഹസീബ് മുഹമ്മദ് / ഷഫീക്ക് ലോട്ടസ് സഖ്യം, ടീം ഡെബനയര്‍, ചാമ്പ്യന്മാരായി. ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ തൈസിം അബ്ദുല്‍ ഗഫൂര്‍ / സെനില്‍ ഹാരിസ് സഖ്യം, ടീം ടാഗിനെ നേരിട്ടുള്ള രണ്ടു ഗെയിമുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ജേതാക്കളായത്.

സെമിയില്‍ ടീം ഡെബനയര്‍ അനീര്‍ / മമ്മു ലോട്ടസ് സഖ്യം അണിനിരന്ന ടീം മാസിനെയും, ടീം ടാഗ് അന്‍വര്‍ സാദത്ത് കാത്താണ്ടി / ഹാരിസ് പിസി സഖ്യം അണിനിരന്ന ടീം സ്പാര്‍ക്കിങ് സ്റ്റാര്‍സ് ടീമിനെയും പരാജയപ്പെടുത്തിയാണ് ഫൈനലിലേക്ക് യോഗ്യത നേടിയത്.

മുഹമ്മദ് സെറൂഖ് കരിയാടന്‍, എസ്സാര്‍ മുഹമ്മദ് കാത്താണ്ടി, അല്‍ത്താഫ് അലി, ഷംഷെയര്‍, മുഹമ്മദ് മുസവ്വിര്‍ എന്നിവര്‍ കാരംസ് മത്സരങ്ങള്‍ നിയന്ത്രിച്ചു.

ഇതോടൊപ്പം ടി എം ഡബ്‌ള്യു എ റിയാദ് ആദ്യമായി റാപിഡ് ചെസ്സ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. ഇരുപതോളം ആളുകള്‍ പങ്കെടുത്ത ചെസ്സ് മത്സരത്തില്‍ സീനിയര്‍ വിഭാഗത്തില്‍ സഹല്‍ ബഷീറിനെ പരാജയപ്പെടുത്തി ജാസ്സിം യൂസുഫ് ജേതാവായി. കുട്ടികളുടെ വിഭാഗത്തില്‍ ഹംദാന്‍ മുഹമ്മദിനെ പരാജയപ്പെടുത്തി ഇസാന്‍ അലി ചാമ്പ്യന്‍ ആയി. സല്‍മാന്‍ ബിന്‍ ഷഫീഖ് മൂന്നാം സ്ഥാനം നേടി. ചെസ്സ് മാസ്റ്റര്‍ മുഹമ്മദ് ഇസ്ഹാഖ് തോട്ടത്തില്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു.

ടി.എം.ഡബ്ലു.എ സ്‌പോര്‍ട്‌സ് വിങ്ങിന്റെ നേതൃത്വത്തില്‍ ബത്ത അല്‍ നൂര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ടൂര്‍ണമെന്റ് പ്രസിഡന്റ് തന്‍വീര്‍ ഹാഷിം ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ഷമീര്‍ ടി.ടി. അദ്ധ്യക്ഷനായിരുന്നു. EY UK പ്രൊജക്റ്റ് ഹെഡ് തൗസീഫ് അഹമ്മദ് മത്സരാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

2025 വര്‍ഷത്തെ കൂട്ടായ്മയുടെ ആദ്യ പരിപാടി വിജയകരമായി നടത്താന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സ്‌പോര്‍ട്‌സ് കണ്‍വീനര്‍ റിജാസ് വാഴെപൊയില്‍, അഫ്താബ് അമ്പിലായില്‍, മുഹമ്മദ് ഖൈസ് എന്നിവരെ അഭിനന്ദിച്ചു കൊണ്ട് പ്രസിഡണ്ട് തന്‍വീര്‍ ഹാഷിം പറഞ്ഞു. തലശ്ശേരി നോമ്പ് തുറ മാര്‍ച്ച് മാസത്തെ ആദ്യത്തെ വെള്ളിയാഴ്ചയായ ഏഴാം തിയതി നടക്കുമെന്നും എല്ലാ മെമ്പര്‍മാരുടെയും സജീവ പങ്കാളിത്തം ഉണ്ടാകണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

Latest News

കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
August 5, 2025
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
August 5, 2025
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
August 5, 2025
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
August 5, 2025
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
August 5, 2025
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
August 5, 2025
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി  ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
August 5, 2025
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
August 5, 2025
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
August 5, 2025
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
August 5, 2025