ടൊറന്റോ: കാനഡയിലെ ടൊറന്റോ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ യാത്രാവിമാനം അപകടത്തില്‍പ്പെട്ട് തലകീഴായി മറിഞ്ഞു. 19 യാത്രക്കാര്‍ക്ക് പരുക്കേറ്റു. മൂന്നു പേരുടെ നില ഗുരുതരമാണ്. നാല് കാബിന്‍ ക്രൂ അടക്കം 80 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. അമേരിക്കയിലെ മിനിയപ്പലിസില്‍നിന്നു ടൊറന്റോയിലെത്തിയ ഡെല്‍റ്റ 4819 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. മഞ്ഞു മൂടിയ റണ്‍വേയില്‍ കനത്ത കാറ്റിനെ തുടര്‍ന്നാണ് അപകടമുണ്ടായത് എന്നാണ് പ്രാഥമിക നിഗമനം. പ്രാദേശിക സമയം തിങ്കളാഴ്ച വൈകിട്ട് 3.30നായിരുന്നു സംഭവം.
Related News