റിയാദ്: അന്തരിച്ച മലയാളത്തിന്റെ മഹാ സാഹിത്യകാരന്‍ എംടി. വാസുദേവന്‍ നായരോടുള്ള ആദര സൂചകമായി റിയാദ് 'ചില്ലയുടെ എന്റെ വായന' ജനുവരി ലക്കം' എംടിയുടെ കഥകള്‍ വായിച്ചും, ഡോക്യൂമെന്ററിയും, സിനിമകളും കണ്ടും ''എംടി സ്മൃതി, കൃതി' എന്ന തലക്കെട്ടില്‍ നടത്തി.
അദ്ദേഹത്തിന്റെ ബാല്യ കാലം നീന്തി തുടിച്ച കുമാരനല്ലൂരിലെ കുളങ്ങളെക്കുറിച്ചും, മണലൂറ്റി വറ്റി വരണ്ട നിളയെക്കുറിച്ചും എംഎ. റഹ്‌മാന്‍ അവതരിപ്പിച്ച 'കുമാരനല്ലൂരിലെ കുളങ്ങള്‍' എന്ന ഡോക്യു ഫിക്ഷന്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടാണ് 'എംടി. സ്മൃതി കൃതി'ക്ക് തുടക്കം കുറിച്ചത്. തുടര്‍ന്ന് എംടി യുടെ ആത്മാംശമുള്ള കഥയായ 'കഡുഗണ്ണാവ ഒരു യാത്രക്കുറിപ്പ്' ജോമോന്‍ സ്റ്റിഫനും, 'രേഖയില്‍ ഇല്ലാത്ത ചരിത്രം' എന്ന ചെറുകഥ മൂസ കൊമ്പനും അവതരിപ്പിച്ചു.
എംടി യുടെ ചെറുകഥകളെ കോര്‍ത്തിണക്കിയുള്ള ആന്തോളജി സീരീസായ മനോരഥങ്ങളിലെ ശ്യാമപ്രസാദ് സംവിധാനം ചെയ്ത് പാര്‍വ്വതി തിരുവോത്തും, നരേനും പ്രധാന കഥാ പാത്രങ്ങളെ അവതരിപ്പിച്ച സ്ത്രീ ശാക്തീകരണത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന 'കാഴ്ച' യും, ഒരു പൂച്ചയിലൂടെ ജീവിത വിമര്‍ശനവും സാമ്രാജ്യത്വത്തിന്റെ അധിനിവേശപരതയും അവതരിപ്പിക്കുന്ന മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത് ഫഹദ് ഫാസിലും, നദിയാ മൊയ്തുവും പ്രധാന കഥാ പത്രങ്ങളെ അവതരിപ്പിച്ച 'ഷെര്‍ലക്കും പ്രദര്‍ശിപ്പിച്ചു. സീബ കൂവോട് മോഡറേറ്റര്‍ ആയിരുന്നു. വിപിന്‍ കുമാര്‍ എംടി ഒരു മുഖവുര അവതരിപ്പിച്ചു. വിദ്യ വിപിന്‍ ഉപസംഹാരം നടത്തി.
ഫോട്ടോ: മൂസാ കൊമ്പന്‍ ചെറുകഥ അവതരിപ്പിക്കുന്നു.
Related News