l o a d i n g

ബിസിനസ്

ഫോബ്‌സ് മിഡില്‍ ഈസ്റ്റിന്റെ ശക്തരായ 100 വനിതകളില്‍ ഖത്തറില്‍ നിന്നും അഞ്ചുപേര്‍

Thumbnail

ദോഹ: 2025ലെ ഫോബ്സ് മിഡില്‍ ഈസ്റ്റിന്റെ ഏറ്റവും ശക്തരായ 100 ബിസിനസ്സ് വനിതകളുടെ പട്ടികയില്‍ ഖത്തറില്‍ നിന്നുള്ള അഞ്ച് വനിതകള്‍ ഇടംപിടിച്ചു. രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതില്‍ ഏറ്റവും പ്രചോദനാത്മകമായ നേട്ടങ്ങള്‍ കൈവരിച്ച, 32 വ്യവസായ മേഖലകളില്‍ നിന്നും 29 രാജ്യങ്ങളില്‍ നിന്നുമുള്ള വനിതകളെ ഉള്‍പെടുത്തിയാണ് പട്ടിക തയാറാക്കിയത്.

മിറ അല്‍ അത്തിയ,സി.ഇ.ഒ-ഖത്തര്‍ നാഷണല്‍ ബാങ്ക് (QNB) ആണ് 100 പേരടങ്ങുന്ന പട്ടികയില്‍ 32-മതായി ഇടം പിടിച്ചത്. കഴിഞ്ഞ വര്‍ഷത്തെ റാങ്കിംഗിലെ 68-ാം സ്ഥാനത്തുനിന്നാണ് മിറ അല്‍ അത്തിയ ശ്രദ്ധേയമായ കുതിപ്പ് നടത്തി 32 -ാമത് എത്തിയത്. നേരത്തെ,വാണിജ്യ വ്യവസായ മന്ത്രാലയത്തില്‍ വ്യാപാര കാര്യങ്ങളുടെ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഇയാബോ ടിനുബു കാര്‍ച്ച്-സിഇഒ, സിദ്ര മെഡിസിന്‍ ഫോര്‍ബ്‌സ് മിഡില്‍ ഈസ്റ്റിന്റെ 2025 ലെ ഏറ്റവും ശക്തരായ 100 ബിസിനസ്സ് വനിതകളുടെ പട്ടികയില്‍ സിദ്ര മെഡിസിന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഇയാബോ ടിനുബു-കാര്‍ച്ച് 59-ാം സ്ഥാനം നേടി. 2022 നവംബറിലാണ് ഖത്തര്‍ ഫൗണ്ടേഷന്‍ അംഗമായ ഇയാബോ ടിനുബു സിദ്ര മെഡിസിനില്‍ ചേര്‍ന്നത്. അമേരിക്കന്‍ വംശജയായ ഇയാബോ ടിനുബു, 6M ജെറിയാട്രിക്സ് ആന്‍ഡ് ഹോസ്പിറ്റല്‍ മെഡിസിന്‍ സ്ഥാപകയും സിഇഒയും കൂടിയാണ്.

ലാന ഖലഫ്, മൈക്രോസോഫ്റ്റ് ഖത്തര്‍ ജനറല്‍ മാനേജര്‍: 2006-ല്‍ മൈക്രോസോഫ്റ്റില്‍ ചേര്‍ന്ന ലാന ഖലഫ് 2018-ലാണ് ഖത്തര്‍ ജനറല്‍ മാനേജരായി ചുമതലയേറ്റത്. നേരത്തെയും ഫോര്‍ബ്സ് റാങ്കിംഗിലെ ഖത്തര്‍ എന്‍ട്രികളില്‍ ഇടംനേടിയ ലാന ഖലഫ്, ഈ വര്‍ഷം പട്ടികയില്‍ 66-ാം സ്ഥാനത്താണ്. 200-ലധികം ജീവനക്കാരുള്ള സംഘത്തിന് നേതൃത്വം നല്‍കുന്ന ഖലാഫ്, ആരോഗ്യം, വിദ്യാഭ്യാസം, ഗതാഗതം, സര്‍ക്കാര്‍, തൊഴിലവസരങ്ങള്‍ തുടങ്ങിയ മേഖലകളെ മാറ്റിമറിച്ച ദേശീയ പദ്ധതികള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. ഖത്തര്‍ എയര്‍വേയ്സ്, ഖത്തര്‍ എനര്‍ജി, വോഡഫോണ്‍, ഊറിഡൂ എന്നിവയുള്‍പ്പെടെ 90-ലധികം ഓര്‍ഗനൈസേഷനുകളെ അകയിലേക്ക് പരിവര്‍ത്തിപ്പിക്കുന്നതില്‍ ലാന ഖലഫിന്റെ നേതൃപാടവം മൈക്രോസോഫ്റ്റ് ഖത്തറിന് നിര്‍ണായകമായി.

ലിയോണി റൂത്ത് ലെത്ത്ബ്രിഡ്ജ്, സിഒഒ &എക്‌സിക്യൂട്ടീവ് ജനറല്‍ മാനേജര്‍, കൊമേഴ്‌സ്യല്‍ ബാങ്ക് : ഫോര്‍ബ്സിന്റെ പട്ടികയില്‍ 74-ാം സ്ഥാനക്കാരിയാണ് ലിയോണി റൂത്ത് ലെത്ത്ബ്രിഡ്ജ്. 2017 ജൂലൈയില്‍ കൊമേഴ്സ്യല്‍ ബാങ്കില്‍ ചേര്‍ന്നത് മുതല്‍ ഇതേസ്ഥാനത്ത് തുടരുന്ന ലെത്ത്ബ്രിഡ്ജ്, കൊമേഴ്സ്യല്‍ ബാങ്കിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്ക് വഹിച്ചു. 2024 ലെ ആദ്യ ഒമ്പത് മാസങ്ങളില്‍, ബാങ്ക് 643.2 മില്യണ്‍ ഡോളറിന്റെ അറ്റാദായം നേടുകയും 44.8 ബില്യണ്‍ ആസ്തിയുടെ നേട്ടം കൈവരിക്കുകയും ചെയ്തു. ഓസ്ട്രേലിയന്‍ വംശജയാണ്.

ഷെയ്ഖ അന്‍വര്‍ ബിന്‍ത് നവാഫ് അല്‍താനി, സിഇഒ- അല്‍ ഫാലിഹ് എജ്യുക്കേഷണല്‍ ഹോള്‍ഡിംഗ്: അല്‍ ഫാലിഹ് എജ്യുക്കേഷണല്‍ ഹോള്‍ഡിംഗ് സിഇഒ ഷെയ്ഖ അന്‍വര്‍ ബിന്‍ത് നവാഫ് അല്‍ താനി ഫോര്‍ബ്സിന്റെ പട്ടികയില്‍ 77-ാം സ്ഥാനത്താണ്. 2021 ഏപ്രിലില്‍ വെഞ്ച്വര്‍ മാര്‍ക്കറ്റില്‍ ലിസ്റ്റ് ചെയ്തതിനെത്തുടര്‍ന്ന് 2024 ജനുവരിയില്‍ ഖത്തര്‍ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ പ്രധാന വിപണിയില്‍ അല്‍ ഫാലിഹ് എജ്യുക്കേഷണല്‍ ഹോള്‍ഡിംഗിന്റെ ലിസ്റ്റിംഗിന് ഷെയ്ഖ അന്‍വര്‍ നേതൃത്വം നല്‍കി. 2024 ഓഗസ്റ്റില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍, ഗ്രൂപ്പ് 30.9 മില്യണ്‍ ഡോളര്‍ വരുമാനവും ആകെ 94.6 മില്യണ്‍ ഡോളറിന്റെ ആസ്തിയും കൈവരിച്ചു. ഖത്തര്‍ സുപ്രീം എജ്യുക്കേഷന്‍ കൗണ്‍സില്‍ അംഗമായും റീച്ച് ഔട്ട് ടു ഏഷ്യയുടെ ബോര്‍ഡിലും ഷെയ്ഖ അന്‍വര്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

സര്‍ക്കാര്‍ തലത്തില്‍ മികച്ച 20 അറബ് വനിതകളുടെ പട്ടികയില്‍ ഖത്തര്‍ ചെയര്‍പേഴ്സണും ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ സഹോദരിയുമായ ഷെയ്ഖ അല്‍ മയാസ്സ ബിന്‍ത് ഹമദ് അല്‍ താനി ഒന്നാം സ്ഥാനം നേടി. ഖത്തര്‍ മ്യൂസിയം, ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്, റീച്ച് ഔട്ട് ടു ഏഷ്യ, ഖത്തര്‍ ലീഡര്‍ഷിപ്പ് സെന്റര്‍ എന്നിവയുടെ ചെയര്‍പേഴ്‌സണ്‍ എന്ന നിലയില്‍, ഖത്തറിന്റെ സാംസ്‌കാരിക സ്വാധീനം ലോകമെമ്പാടും വ്യാപിപ്പിക്കുന്നതില്‍ ഷെയ്ഖ മയാസ്സ നിര്‍വഹിച്ച നിര്‍ണായക പങ്കാണ് ഈ അപൂര്‍വനേട്ടത്തിന് അവരെ അര്‍ഹയാക്കിയത്.

Latest News

കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
August 5, 2025
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
August 5, 2025
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
August 5, 2025
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
August 5, 2025
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
August 5, 2025
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
August 5, 2025
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി  ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
August 5, 2025
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
August 5, 2025
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
August 5, 2025
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
August 5, 2025