ജൂണ്‍ എന്ന മകളായിരുന്നു ഭാര്യയുടെ മരണ ശേഷം മേതില്‍ രാധാകൃഷ്ണന്‍ എന്ന മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്റെ ആശ്രയം. പിതാവിന് വേണ്ടി ജീവിച്ചവളെന്ന് മേതിലിന്റെ സുഹൃത്തുക്കള്‍ തറപ്പിച്ചു പറയുന്ന (ഉദാ -കവി സച്ചിതാനന്ദന്‍ / ദ ന്യു ഇന്ത്യന്‍ എക്‌സ് പ്രസില്‍ മേതിലിന്റെ സഹപ്രവര്‍ത്തകനായിരുന്ന എന്‍. മാധവന്‍ കുട്ടി). ജൂണ്‍ 47 ാമത്തെ വയസിലാണ് കഴിഞ്ഞ ദിവസം (സ്‌നേഹ ദിനത്തിന്റെ തലേന്ന്) കാന്‍സര്‍ ബാധിതയായി മരിച്ചത്.
ജൂണ്‍ ആരായിരുന്നുവെന്നോ അവള്‍ മേതിലിനു എന്തായിരുന്നുവെന്നോ മേതിലിന്റെയും അവന്റെ (അടുപ്പം കാരണ മുളള മാധവന്‍ കുട്ടിയുടെ പ്രയോഗം)
എഴുത്തിന്റെയും ആരാധകര്‍ക്കു അറിയണമെന്നില്ലെന്നാണ് മാധവന്‍ കുട്ടി മേതിലുമായുളള അടുപ്പത്തിന്റെ ഉറപ്പിലെഴുതിയ ഫേസ് ബുക്ക് കുറിപ്പില്‍ പറയുന്നത്. പതിനഞ്ചു വര്‍ഷംമുന്‍പ് ഭാര്യ പ്രഭ പോയപ്പോള്‍ ജീവിതത്തിന്റെ കടുംനീല ശൂന്യതയില്‍ മേതിലിന്റെ ഏക തുഴയും തുണയുമായിരുന്നു ജൂണ്‍ എന്നാണ് പ്രിയ സുഹൃത്ത് മേതിലിന്റെ മകളെ പ്രിയ പിതാവിനോട് ചേര്‍ത്ത് വെക്കുന്നത്. പ്രഭയെപോലെ മേതിലിനുവേണ്ടിയല്ലാതെ ഒരു ജീവതം ജീവിച്ചിട്ടില്ലാത്ത
മകളായിരുന്നു ജൂണ്‍. തൊഴില്‍ കൊണ്ട് ഐ.ടി പ്രൊഫഷനല്‍.പുത്രോ രക്ഷതി വാര്‍ധക്യേ എന്ന സങ്കല്‍പ്പത്തിന് തിരുത്തെഴുതുന്ന വനിത കളില്‍ ഒരാള്‍.
മേതിലിനു ഇനിയെന്തെന്നു മൂവരെയും ഒറ്റക്കും ഒരുമിച്ചും കുറച്ചിടെ അടുത്തറിഞ തനിക്കറിയില്ലെന്ന് മാധവന്‍ കുട്ടി ആശങ്കപ്പെടുന്നു.
അകമേയും പുറമേയും ചുട്ടു പൊള്ളുന്ന മേതിലെന്ന മലയാളത്തിന്റെ അത്ഭുത പ്രതിഭയെ ഒരു പിഞ്ചു കുഞ്ഞിനെപോലെ കൈവെള്ളയില്‍ കൊണ്ടു
നടക്കാന്‍ ഇനിയാരുണ്ട്? എന്ന മാധവന്‍ കുട്ടിയുടെ ചോദ്യം ഞെട്ടലോടെയാണ് കവി സച്ചിതാനന്ദന്‍ കേട്ടത്. കവിയുടെ കുറിപ്പ് ഇങ്ങിനെ -അച്ഛന് വേണ്ടി ജീവിച്ച മകള്‍...ആരറിയുന്നു ആ ഏകാന്തതയുടെ ആഴവും ഭാരവും! സച്ചിതാനന്ദന്റെ വാക്കുകള്‍ മേതിലിന്റെ വേദനക്കൊപ്പം നിന്നു. ജന്മം കൊണ്ട് പാലക്കാട് കാരനായ മേതിലിന് പ്രായം 80 കഴിഞ്ഞു. തിരുവനന്തപുരം ജഗതി ഈശ്വര വിലാസം റോഡ് കാര്‍മല്‍ സ്‌കൂളിന് സമീപം അല്‍ സാസസ് പ്രിങ് ഫീല്‍ഡ് 9 ബി യിലായിരുന്നു താമസം. ജീവിത വഴിയില്‍ ദീര്‍ഘകാലം കുവൈത്ത് പ്രവാസിയുമായിരുന്നു മേതില്‍. (1976 മുതല്‍ 1984 വരെ കുവൈത്തിലെ നോര്‍വീജിയന്‍ ഷിപ്പിങ് കമ്പനിയില്‍ ഇ.ഡി.പി കോഡിനേറ്റര്‍). ജൂണിന്റെ മൃതദേഹം ഇന്ന് (വെളളി) തിരുവനന്തപുരം ശാന്തി കവാടത്തില്‍ സംസ്‌കരിച്ചു.
Related News