ജിദ്ദ: ഇന്‍ഡോനേഷ്യന്‍ സ്‌കൂള്‍ ജിദ്ദ നടത്തിയ ഫുട്‌സാല്‍ ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ ജിദ്ദ ജേതാക്കളായി. ആദ്യ മത്സരത്തില്‍ ഇന്‍ഡോനേഷ്യന്‍ സ്‌കൂള്‍ മക്കയെ പരാജയപ്പെടുത്തിയ ഇന്ത്യന്‍ സ്‌കൂള്‍ സെമി ഫൈനലില്‍ പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിനെ തോല്‍പിച്ചു. ഫൈനലില്‍ ബംഗ്ലാദേശ് ഇന്റര്‍നാഷണല്‍ സ്‌കൂളിനെ പരാജയപ്പെടുത്തികൊണ്ട് കിരീടം നിലനിര്‍ത്തുകയായിരുന്നു. ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായി ഇന്ത്യന്‍ സ്‌കൂളിലെ ഫാദി അഷ്റഫിനെ തെരഞ്ഞെടുത്തു.
Related News