ജിദ്ദ: കാഫ് ടെലിമണി സൂപ്പര്‍ സെവന്‍സ്‌കപ്പ് സെമിഫൈനല്‍ നാളെ (വെള്ളിയാഴ്ച) നടക്കും. ഖാലിദ്ബ്‌നു വലീദ് റുസൂക്ക് സ്റ്റേഡിയത്തില്‍ എട്ടുമണിക്ക് തുടങ്ങുന്ന ആദ്യ മത്സരത്തില്‍ ജിദ്ദയിലെ രണ്ട് പ്രമുഖ ടീമുകളായ ഹിലാല്‍ എഫ്‌സി സമ യുനൈറ്റെഡ് ഫുട്ബാള്‍ ലൗവേഴ്‌സുമായിട്ടും, രണ്ടാം മത്സരത്തില്‍ വിസ്സോ ഫ്രൈഡേ അഫ്‌സി ജിദ്ദ ബ്രദേഴ്‌സ് ക്ലബ്ബ്മായിട്ടും മത്സരിക്കും. മുന്‍ സന്തോഷ് ട്രോഫി,യൂണിവേഴ്‌സിറ്റി താരങ്ങള്‍ വിവിധ ടീമുകള്‍ക്കായി ബൂട്ടാണിയും.
ഒന്‍പത് മണിക്ക് നടക്കുന്ന ആദ്യ സെമി കാണികള്‍ക്ക് ആവേശമാവും എന്നുള്ളതില്‍ തര്‍ക്കമില്ല. സെമിഫൈനലില്‍ കഴിഞ്ഞ വര്‍ഷത്തെ സിഫ് ഫൈനല്‍ മത്സരത്തിലെ രണ്ട് വാമ്പന്മാരായ മഹ്ജര്‍ എഫ്‌സി / റിയല്‍കേരള താരങ്ങള്‍തന്നെയാണ് ഇരുടീമുകളായ റീം യാമ്പു, എഎംടി ടൗണ്‍ ടീം ഷറഫിയ എന്നീ ടീമുകളിലായി കളിക്കാന്‍ ഇറങ്ങുന്നത്.
പത്തുമണിക്ക് നടക്കുന്ന രണ്ടാം സെമിഫൈനലില്‍ ശക്തരായ ഫോര്‍വന്‍ സ്വാന്‍ എഫ്‌സി സൗദിയിലെ വിവിധ പ്രവിശ്യകളില്‍നിന്നടക്കം കളിക്കാരെ ടീമിലേക്കെത്തിക്കുമ്പോള്‍ എതിര്‍ ടീം വിജയ് ബിഎഫ്‌സി ജിദ്ദ സന്തോഷ് ട്രോഫി ഐലീഗ് താരങ്ങളെവരെ ടീമിലെത്തിക്കുന്നുണ്ട്.
Related News