വാഷിങ്ടന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി വാഷിങ്ടന്‍ ഡിസിയില്‍ എത്തി. ഐ.ഐ ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷം ഫ്രാന്‍സില്‍നിന്നുമെത്തിയ മോദിക്ക് ഊഷ്മള സ്വീകരണമാണ് ലഭിച്ചത്. ട്രംപ് അധികാരമേറ്റു നാലാം ആഴ്ചയിലാണു മോദിയുടെ സന്ദര്‍ശനം. ഇരു രാജ്യങ്ങളും അവരുടെ ജനതയുടെ നേട്ടത്തിനായും മികച്ച ഭാവിക്കായും ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്നു മോദി എക്‌സില്‍ കുറിച്ചു.
അനധികൃത കുടിയേറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തല്‍, ഒട്ടേറെ രാജ്യങ്ങള്‍ക്കുമേല്‍ യുഎസ് ചുമത്തിയ വ്യാപാര തീരുവകള്‍, ഗാസക്കെതിരായ ട്രംപിന്റെ പരാമര്‍ശം എന്നിവയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെയാണു മോദിയുടെ കൂടിക്കാഴ്ച. ഇരു നേതാക്കളും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ ഈ വിഷയങ്ങളും ചര്‍ച്ചകളുടെ ഭാഗമാകും. ട്രംപിന്റെ സത്യപ്രതിജ്ഞയ്ക്കു ശേഷം വൈറ്റ് ഹൗസ് സന്ദര്‍ശിക്കുന്ന നാലാമത്തെ ലോകനേതാവാണു മോദി. ഇസ്രായില്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു, ജപ്പാന്‍ പ്രധാനമന്ത്രി ഷിഗെരു ഇഷിബ, ജോര്‍ദാന്‍ രാജാവ് അബ്ദുല്ല എന്നിവരെയാണു മോദിക്കു മുന്‍പ് യുഎസ് പ്രസിഡന്റ് വൈറ്റ് ഹൗസില്‍ സ്വീകരിച്ചത്. ഇന്ത്യന്‍ സമൂഹവുമായും കോര്‍പറേറ്റ് മേധാവികളുമായും മോദി ആശയവിനിമയം നടത്തും.
Related News