റിയാദ്: ആരോഗ്യ രംഗത്ത് മികച്ച സേവനങ്ങള്‍ ഉറപ്പുവരുത്താന്‍ നൂതന സൗകര്യങ്ങളോടെ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ ആപ്ലിക്കേഷന്‍. റിയാദില്‍ ആരംഭിച്ച ലീപ് ടെക്നോ കോണ്‍ഫറന്‍സ് വേദിയിലാണ് 'മൈ ആസ്റ്റര്‍' എന്ന പേരില്‍ നിര്‍മ്മിത ബുദ്ധി പ്രയോജനപ്പെടുത്തി തയ്യാറാക്കിയ ആപ് പുറത്തിറക്കിയത്. രാജ്യത്തെ ആരോഗ്യ പരിചരണ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുകയും മികച്ച ആരോഗ്യ പരിചരണം ലഭ്യമാക്കുകയും ചെയ്യുക എന്ന ആസ്റ്ററിന്റെ ലക്ഷ്യത്തിന്റെ ഭാഗമാണ് പുതിയ ചുവടുവെയ്പ്പ്.
വ്യക്തികളെ അവരുടെ ആരോഗ്യ വിവരങ്ങള്‍ നിരീക്ഷിക്കുക, ലാബ് റിപ്പോര്‍ട്ടുകളും ആരോഗ്യ രേഖകളും പരിശോധിക്കുക, പ്രമേഹം, രക്തസമ്മര്‍ദ്ദം പോലെയുള്ള ജീവിതശൈലി രോഗങ്ങളെ നേരിടാന്‍ രൂപകല്പ്പന ചെയ്ത ദീര്ഘകാല രോഗ നിയന്ത്രണ നടപടികള്‍ പ്രയോജനപ്പെടുത്താനും ആപ് സജ്ജമാണെന്ന് ആസ്റ്റര് ഡിഎം ഹെല്ത്ത് കെയര്‍ മാനേജിങ്ങ് ഡയറക്ടറും, ഗ്രൂപ്പ് സിഇഒയുമായ അലീഷ മൂപ്പന്‍ പറഞ്ഞു.
യുഎഇയില്‍ ഇരുപത് ലക്ഷത്തിലധികം ഡൗണ്‍ലോഡുകളോടെ ഒന്നാം നിരയിലാണ് മൈ ആസ്റ്റര്‍ ആപ്പ്. സൗദിയിലെ ഡിജിറ്റല്‍ ഹെല്‍ത്ത് രംഗം മാറ്റിമറിക്കാന്‍ ആപ്ലിക്കേഷന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓണ്‍ലൈന്‍ ഫാര്‍മസി, അപ്പോയിന്‍മെന്റ് മാനേജ്മെന്റ്, പ്രിസ്‌ക്രയിപ്ഷന്‍ ഹോം ഡെലിവറി, വീഡിയോ കണ്‍സള്‍ട്ടേഷന്‍, ഹോം കെയര്‍ സേവനങ്ങള്‍ എന്നിവ ഉള്‍പ്പെടെ സമഗ്രമായ സേവനങ്ങള്‍ അപ്ലിക്കേഷനില്‍ ലഭ്യമാണ്.
ഗൂഗിള്‍ ക്ലൗഡിലൂടെ എഐയും എഐ ജനറേറ്റഡ് വോയിസ് ഇന്റഗ്രേഷനും ആപ്പില്‍ ഒരുക്കിയിട്ടുണ്ട്. അറബിക് ഭാഷയില്‍ രോഗ ലക്ഷണങ്ങള്‍ സംവദിക്കാനും ഭാഷയുടെ പരിമിതികളില്ലാതെ ആശയവിനിമയം നടത്താനും സഹായിക്കുന്നു. എഐ സാങ്കേതിക വിദ്യയിലൂടെ ആസ്റ്റര്‍ ശൃംഖലയിലെ ഏറ്റവും അനുയോജ്യരായ സ്പെഷ്യലിസ്റ്റുകളും, ആരോഗ്യപ്രവര്‍ത്തകരും ഉപയോക്താക്കളുടെ ആവശ്യങ്ങളില്‍ പ്രതികരിക്കുന്നു.
മൈ ആസ്റ്റര്‍ ആരോഗ്യം നിയന്ത്രിക്കാന്‍ പ്രേരിപ്പിക്കുക മാത്രമല്ല, കൃത്യ സമയത്ത് ലക്ഷണങ്ങള്‍ വിശകലനം ചെയ്ത് ശരിയായ പരിചരണത്തിലേക്ക് വഴികാട്ടാന്‍ രോഗികള്‍ക്കും ആരോഗ്യ വിദഗ്ധര്‍ക്കും ഇടയില്‍ അകലം കുറക്കാന്‍ സഹായിക്കുമെന്ന് ആസ്റ്റര്‍ ഡിജിറ്റല്‍ ഹെല്‍ത്ത് ആന്‍ഡ് ഇ-കോമേഴ്‌സ് സിഇഒയായ നല്ല കരുണാനിധി പറഞ്ഞു.
അസ്റ്റര്‍ ഡിഎം ഹെല്ത്ത് കെയര്‍ സൗദി അറേബ്യയില്‍ ഒരു ബില്യണ്‍ സൗദി റിയാലിന്റെ നിക്ഷേപത്തിനാണ് പദ്ധതി തയ്യാറാക്കുന്നത്. 180 അസ്റ്റര്‍ ഫാര്‍മസി ശൃംഖല രാജ്യത്ത് സ്ഥാപിക്കും. അസ്റ്റര്‍ സനദ് ആശുപത്രിയോടൊപ്പം പ്രധാന നഗരങ്ങളില്‍ അഞ്ച് പുതിയ ആശുപത്രികള്‍ സ്ഥാപിക്കും. ഇതുവഴി 1,000 കിടപ്പു രോഗികളെ ഉള്‍ക്കൊളളാനുളള ശേഷിയിലേക്കു ഉയരും. അടുത്ത അഞ്ചു വര്‍ഷത്തിടെ 30 മെഡിക്കല്‍ സെന്ററുകളും ആരംഭിക്കും. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് 4,900 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും ആസ്റ്റര്‍ മാനേജ്മെന്റ് പ്രതിനിധികള്‍ പറഞ്ഞു.
Related News