പാരീസ്: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മനുഷ്യരാശിയുടെ കോഡെഴുതുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാരീസില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആക്ഷന്‍ ഉച്ചകോടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രാഷ്ട്രീയം, സമ്പദ്‌വ്യവസ്ഥ, സുരക്ഷ എന്നിവയെ എല്ലാം മാറ്റിമറിക്കുകയാണ്. മനുഷ്യരാശിയുടെ ചരിത്രത്തിലെ മറ്റ് നാഴികകല്ലുകളില്‍ നിന്നും വ്യത്യസ്തമാണ് എ.ഐ. മറ്റേത് ടെക്‌നോളജിയേക്കാളും അതിവേഗത്തിലാണ് എ.ഐയുടെ വ്യാപനം ഉണ്ടാവുന്നത്. എ.ഐ മേഖലയില്‍ അന്തരാഷ്ട്രതലത്തിലുള്ള സഹകരണം ആവശ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
വ്യവസായം, കാര്‍ഷികമേഖല, പരിസ്ഥിതി തുടങ്ങിയവയെ അല്ലാം എ.ഐ മാറ്റിമറിക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ജോലിയെ ബാധിക്കില്ല. എ.ഐയുടെ വ്യാപനം ഉണ്ടാവുമ്പോള്‍ പുതിയ തരം തൊഴിലാളികള്‍ സൃഷ്ടിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. എ.ഐയുടെ ഉയര്‍ന്ന തീവ്രതയുള്ള ഊര്‍ജ ആവശ്യങ്ങള്‍ പരിഗണിക്കുകയും ചെയ്യണം. എ.ഐക്ക് ഇന്ധനം നല്‍കാന്‍ ഹരിതോര്‍ജം ആവശ്യമാണ്. എ.ഐയുടെ അടിസ്ഥാനസൗകര്യവികസനത്തിനായി പരിസ്ഥിതി സൗഹൃദ ഊര്‍ജ ബദലുകള്‍ പരിഗണിക്കണമെന്നും മോദി ആവശ്യപ്പെട്ടു.
ഫോട്ടോ: ഐ.ഐ ഉച്ചകോടിയുടെ വേദിയിലേക്ക് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോയോടൊപ്പം മോദി കടന്നു വരുന്നു.
Related News