ലണ്ടന്‍: യു.എസിനു പിന്നാലെ യു.കെയും രാജ്യത്തെ അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ നടപടി ശക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം ലേബര്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഇതുവരെ ഏകദേശം 19,000 വിദേശ കുറ്റവാളികളെയും അനധികൃത കുടിയേറ്റക്കാരെയും നാടുകടത്തിയെന്നാണ് റിപ്പോര്‍ട്ട്. ഈയിടെ അനധികൃത കുടിയേറ്റക്കാരെ പിടികൂടാനുള്ള റെയ്ഡുകള്‍ ശക്തമാക്കിയിരിക്കുകയാണ്. ഇന്ത്യന്‍ റസ്റ്ററന്റുകള്‍, നേല്‍ ബാറുകള്‍, കണ്‍വീനിയന്‍സ് സ്റ്റോറുകള്‍, കാര്‍ വാഷുകള്‍, കഫേകള്‍, പുകയില വ്യവസായം എന്നിവിടങ്ങളിലെ കുടിയേറ്റ തൊഴിലാളികളെ ലക്ഷ്യമിട്ടാണ് കൂടുതല്‍ പരിശോധനകള്‍ നടക്കുന്നത്. അനധികൃത കുടിയേറ്റ കുറ്റവാളികളെ പ്രത്യേക ചാര്‍ട്ടര്‍ വിമാനങ്ങള്‍ ഉപയോഗിച്ച് നാടുകടത്താനും ആരംഭിച്ചിട്ടുണ്ട്.
ബ്രിട്ടിഷ് ഹോം സെക്രട്ടറി ഇവറ്റ് കൂപ്പര്‍ നേരിട്ടാണ് ഈ പരിശോധനകള്‍ക്ക് നേതൃത്വം വഹിക്കുന്നത്. ഇക്കഴിഞ്ഞ മാസം 828 സ്ഥാപനങ്ങളി പരിശോധന നടത്തി. കഴിഞ്ഞ മാസം 609 പേരെ അനധികൃത കുടിയേറ്റത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്തു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 73 ശതമാനം കൂടുതലാണിത്. ഹംബര്‍സൈഡിലെ ഒരു ഇന്ത്യന്‍ റസ്റ്ററന്റില്‍ നടത്തിയ പരിശോധനയില്‍ മാത്രം ഏഴ് അറസ്റ്റുകള്‍ രേഖപ്പെടുത്തുകയും നാല് പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
പ്രധാനമന്ത്രി കിയേര്‍ സ്റ്റാമെര്‍ക്ക് അനധികൃത കുടിയേറ്റത്തിനെതിരെ കടുത്ത നിലപാട് സ്വീകരിക്കുമെന്ന് മുന്നറിയിപ്പു നല്‍കിയിരുന്നു. റിഫോം യുകെയുടെ ഭാഗമായാണ് ഇതെന്നും സൂചിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗായാണ് പരിശോധനകള്‍ ശക്തമാക്കിയിരിക്കുന്നത്.
Related News