ന്യൂദല്‍ഹി: ഫ്രാന്‍സ്, യുഎസ് സന്ദര്‍ശനത്തിനായി യാത്രതിരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പാരിസിലെത്തി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോയുടെ ക്ഷണം സ്വീകരിച്ചാണു മോദി എത്തിയത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആക്ഷന്‍ ഉച്ചകോടിയില്‍ മോഡി പങ്കെടുക്കും. ഫ്രാന്‍സിലെ ആദ്യ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ഉദ്ഘാടനവും ഇന്നു നിര്‍വഹിക്കും. ഇന്ത്യ കൂടി ഭാഗമായ രാജ്യാന്തര തെര്‍മോ ന്യൂക്ലിയര്‍ എക്‌സ്പിരിമെന്റല്‍ റിയാക്ടറും സന്ദര്‍ശിക്കും.
നാളെയാണു ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോയും മോദിയും തമ്മിലുള്ള ചര്‍ച്ച. അവിടെ നിന്നു യുഎസിലേക്കു പോകും. ഡോണള്‍ഡ് ട്രംപ് വീണ്ടും പ്രസിഡന്റ് ആയ ശേഷം മോദിയുടെ ആദ്യ സന്ദര്‍ശനമാണിത്. സാങ്കേതികവിദ്യ, വ്യാപാരം, പ്രതിരോധം, ഊര്‍ജം തുടങ്ങിയ മേഖലകളിലെ സഹകരണം ലക്ഷ്യമിട്ടാണ് യുഎസ് സന്ദര്‍ശനമെന്ന് മോദി പറഞ്ഞു.
Related News