l o a d i n g

ബിസിനസ്

പൊന്നാനിയിലെ ആദ്യ സ്പെഷ്യലിസ്റ്റ് ആശുപത്രി നൂര്‍ പ്രവര്‍ത്തനം ആരംഭിച്ചു

Thumbnail

പൊന്നാനി: പൊന്നാനി മേഖലയ്ക്ക് ആരോഗ്യ കവചം പ്രദാനം ചെയ്തു കൊണ്ട് പ്രഥമ സ്‌പെഷ്യലൈസ്ഡ് ആതുരാലയം, നൂര്‍ ഡയബറ്റിക് & പീടിയാട്രിക് സെന്റര്‍ കുണ്ടുകടവ് ജംക്ഷന്‍ എടപ്പാള്‍ റോഡില്‍ പ്രവര്‍ത്തനം ആരംഭിച്ചു. പൊന്നാനി മഖദൂം എം പി മുത്തുക്കോയ തങ്ങള്‍ നാട മുറിച്ച് ആശുപത്രി നാടിന് സമര്‍പ്പിച്ചു. നാടിന് പുരോഗതിയും സാധാരണക്കാര്‍ക്ക് ആശ്വാസവും കൊണ്ടുവരുന്ന ഇത്തരം സംരംഭങ്ങള്‍ പ്രോത്സാഹനവും അഭിനന്ദനവും അര്‍ഹിക്കുന്നവയാണെന്ന് മഖദൂം മുത്തുക്കോയ തങ്ങള്‍ അഭിപ്രായപ്പെട്ടു.

ആശുപത്രിയോടനുബന്ധിച്ച ഫാര്‍മസി പ്രമുഖ ചലച്ചിത്ര താരവും മുഖ്യാതിഥിയുമായ ശ്രവണ ഉദ്ഘാടനം ചെയ്തു. അക്ബര്‍ ട്രാവല്‍സ് ഉള്‍പ്പെടുന്ന അക്ബര്‍ ഗ്രൂപ്പിന് കീഴിലുള്ള സ്ഥാപനമാണ് നൂര്‍ ആശുപതി. ഗ്രൂപ്പ് സ്ഥാപകനും സാരഥിയുമായ കെ വി അബ്ദുല്‍ നാസര്‍, നൂര്‍ജഹാന്‍, വൈസ് ചെയര്‍മാന്‍ ഉണ്ണികൃഷ്ണന്‍, നിര്‍മ്മല ഉണ്ണികൃഷ്ണന്‍, ചലച്ചിത്ര നടന്‍ അഷ്‌കര്‍ സൗദാന്‍, പൊന്നാനി മുന്‍സിപ്പില്‍ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറം, കര്‍മ്മ ബഷീര്‍, പൊതുപ്രവര്‍ത്തകന്‍ പി വി അയ്യൂബ് മുതലായവര്‍ ഉള്‍പ്പെടെ വന്‍ ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനച്ചടങ്ങ്.

ഡോ. ഹസീന കെ എം, ഡോ. സാലിഹ ഹാരിസ് ജിഫ്രി, ഡോ. അക്ബര്‍ പി വി, ഡോ. നിധിന്‍ കെ പി, ഡോ. റിജിത്ത് സലിം എന്നിവരും സന്നിഹിതരായിരുന്നു. ആരോഗ്യ മേഖലയില്‍ മാറ്റങ്ങള്‍ക്ക് തുടക്കമിട്ട ബെന്‍സി പോളി ക്ലിനിക്കിന്റ തുടര്‍ച്ചയായിട്ടാണ് പൊന്നാനിയിലെ ആദ്യത്തെ ഡയബെറ്റിക് & പൊഡിയാട്രിക് സെന്റര്‍ നൂര്‍ ഹോസ്പിറ്റല്‍ പ്രവര്‍ത്തനം തുടങ്ങിയത്.

പരിശോധനാ ഫീസും ഫാര്‍മസി നിരക്കും സാധാരണക്കാര്‍ക്ക് വലിയ ആശ്വാസം പകരുന്ന വിധത്തിലായിരിക്കുമെന്ന് അക്ബര്‍ ഗ്രൂപ്പ് സാരഥി കെ വി അബ്ദുല്‍ നാസര്‍ പറഞ്ഞു.

നൂതന സാങ്കേതിക സൗകര്യങ്ങളോടു കൂടി സജ്ജീകരിച്ചിട്ടുള്ള നൂര്‍ ഡയബറ്റിക് & പൊഡിയാട്രിക് ആശുപത്രി പ്രമേഹ ചികിത്സാര്‍ത്ഥം ദൂരദിക്കുകളിലേക്ക് പോകേണ്ടിവരുന്ന നിലവിലെ ദുരവസ്ഥയില്‍ നിന്ന് പൊന്നാനിക്ക് ആശ്വാസം നല്‍കും. മറ്റു വിഭാഗങ്ങളിലും ജനറല്‍ മെഡിസിനിലും സ്ത്രീകളുടെയും കുട്ടികളുടെയും വിഭാഗത്തിലും വിദഗ്ധ ഡോക്ടര്‍മാരുടെ സേവനമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്നും അധികൃതര്‍ അറിയിച്ചു.

Photo

Latest News

കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
August 5, 2025
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
August 5, 2025
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
August 5, 2025
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
August 5, 2025
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
August 5, 2025
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
August 5, 2025
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി  ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
August 5, 2025
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
August 5, 2025
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
August 5, 2025
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
August 5, 2025