വാഷിംങ്ടണ്‍: അമേരിക്കയുടെ പടിഞ്ഞാറന്‍ അലാസ്‌കയില്‍നിന്ന് കാണാതായ യാത്രാവിമാനം തണുത്തുറഞ്ഞ കടലില്‍ തകര്‍ന്ന നിലയില്‍ കണ്ടെത്തി. വിമാനത്തിലുണ്ടായിരുന്ന 10 പേരും മരിച്ചു. വ്യാഴാഴ്ച പ്രാദേശിക സമയം ഉച്ചക്ക് 2.37ഓടെയാണ് വിമാനം നോമിലേക്ക് യാത്ര തിരിച്ചത്. ഒമ്പത് യാത്രക്കാരും പൈലറ്റുമാണ് ബെറിങ് എയറിന്റെ സെസ്‌ന കാരവന്‍ വിമാനത്തില്‍ ഉണ്ടായിരുന്നത്. യാത്ര തുടങ്ങി ഒരു മണിക്കൂറിനകം വിമാനവുമായുള്ള ബന്ധം നഷ്ടമാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ വെള്ളിയാഴ്ചയാണ് യു.എസ് കോസ്റ്റ്ഗാര്‍ഡ് കടലില്‍ വിമാനം കണ്ടെത്തിയത്.
മൂന്ന് മൃതദേഹങ്ങള്‍് വിമാനാവശിഷ്ടങ്ങളില്‍നിന്ന് കണ്ടെത്തിയിട്ടുണ്ട്. മറ്റ് മൃതദേഹങ്ങള്‍ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണെന്ന് യു.എസ് കോസ്റ്റ്ഗാര്‍ഡ് അറിയിച്ചു. രണ്ടാഴ്ചക്കിടെ അമേരിക്കയിലുണ്ടാകുന്ന മൂന്നാമത്തെ വിമാനാപകടമാണിത്.
പടം: നോം നഗരം.
Related News