കായംകുളം: നടന്‍, നാടകകൃത്ത്, സംവിധായകന്‍,സാംസ്‌കാരിക പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായിരുന്ന എന്‍.എസ്.പ്രകാശിനെ വള്ളികുന്നം 'ഇവിടം' സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ അനുസ്മരിച്ചു. വള്ളികുന്നം ഇലിപ്പക്കുളത്ത് എന്‍.എസ്.പ്രകാശിന്റെ വസതിയായ നല്ലവീട്ടില്‍ നടന്ന ആറാമത് ചരമവാര്‍ഷിക പരിപാടിയിലും സ്മൃതികുടീരത്തിലെ പുഷ്പാര്‍ച്ചനയിലും നാടക പ്രവര്‍ത്തകരും രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകരും കുടുംബാംങ്ങളും സുഹൃത്തുക്കളും പങ്കെടുത്തു. 'ഓര്‍മ്മ' എന്ന പേരില്‍ നടത്തിയ അനുസ്മരണ ചടങ്ങില്‍ എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ വള്ളികുന്നം രാജേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. മലയാളിയുടെ ആവിഷ്‌കാരത്തിന്റെ അടയാളമായ നാടകത്തെ ജീവിത ലഹരിയായി കണ്ട് മരണം വരെയും അരങ്ങിനൊപ്പം നിലകൊണ്ട അപൂര്‍വ പ്രതിഭയായിരുന്നു എന്‍.എസ്.പ്രകാശെന്ന് അദ്ദേഹം അനുസ്മരിച്ചു. ഓണാട്ടുകരയിലെ ഗ്രാമീണ നാടക-സാംസ്‌കാരിക സംഘങ്ങളില്‍ നിറഞ്ഞു നിന്ന അദ്ദേഹം അമേച്വര്‍-പ്രൊഫഷണല്‍ നാടകങ്ങളുടെ രചനയും സംവിധാനവും അഭിനയവുമടക്കമുള്ള എല്ലാ മേഖലകളിലും നടത്തിയ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാണ്. 1995 ല്‍ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടനുള്ള പുരസ്‌കാരം നേടിയ കൊല്ലം തൂലികയുടെ 'ചെമ്മീനി' ലെ ചെമ്പന്‍ കുഞ്ഞ് അടക്കം മലയാള നാടകവേദിയില്‍ മറക്കാനാകാത്ത നിരവധി കഥാപാത്രങ്ങളെ അദ്ദേഹം അനശ്വരമാക്കി. നിരവധി ടെലിവിഷന്‍ സീരിയലുകളിലും ചില ഡോക്യൂമെന്ററികളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
സാംസ്‌കാരിക പ്രവര്‍ത്തകനും മുന്‍ ജയില്‍ ഡി.ഐ.ജിയുമായ സന്തോഷ് സുകുമാരന്‍ അധ്യക്ഷത വഹിച്ചു. ഗായകന്‍ ചാരുംമൂട് പുരുഷോത്തമന്‍, ഫോട്ടോഗ്രാഫര്‍ സുഗതന്‍ വട്ടയ്ക്കാട്, നടന്മാരായ സഹീര്‍ മുഹമ്മദ്, സുബൈര്‍ ഖാന്‍, എന്‍.എസ്.പ്രകാശിന്റെ മകള്‍ സ്നേഹ പ്രകാശ്, ഡോ.സുഷമ അജയന്‍, അഷറഫ് കോലേലി എന്നിവര്‍ സംസാരിച്ചു. കെ.പി.എ.സി അഷറഫ്, അഡ്വ.എന്‍.എസ്. ശ്രീകുമാര്‍, ഷാജി പണിക്കശേരി, എന്‍.എസ്.സലിം കുമാര്‍, സലീല്‍ ഇല്ലിക്കുളം, ഷാനവാസ് കുറ്റിപ്പുറം, ടി.ആര്‍. ബാബു, റിയാസ് ചൂനാട്, അഡ്വ.ഗീത സലിം, രാഘവന്‍, എന്‍.എസ്.പ്രകാശിന്റെ സഹധര്‍മ്മിണി സുധ ജി നായര്‍, കുടുംബാംഗങ്ങള്‍ എന്നിവരടക്കം നിരവധിപേര്‍ അനുസ്മരണ പരിപാടിയില്‍ പങ്കെടുത്തു. എന്‍.എസ്.പ്രകാശിന്റെ സ്മരണാര്‍ത്ഥം 'എന്‍.എസ്.പ്രകാശ്: ജീവിതവും നാടകവും' എന്ന പേരില്‍ ഓര്‍മ്മപ്പുസ്തകവും സ്മരണികയും പുറത്തിറക്കാന്‍ അനുസ്മരണ പരിപാടിയില്‍ തീരുമാനിച്ചു.
ഫോട്ടോ: നടനും സംവിധായകനുമായിരുന്ന എന്‍.എസ്.പ്രകാശിന്റെ ആറാം ചരമവാര്‍ഷികത്തില്‍ വള്ളികുന്നം ഇലിപ്പക്കുളത്ത് അദ്ദേഹത്തിന്റെ സ്മൃതികുടീരത്തില്‍ നാടക -സാംസ്‌കാരിക പ്രവര്‍ത്തകരും കുടുംബാംഗംങ്ങളും പുഷ്പാര്‍ച്ചന നടത്തുന്നു.
-താഹ കൊല്ലേത്ത്
Related News