ട്രാവല്‍ ആന്‍ഡ് ടൂറിസം മേഖലയില്‍ സംരംഭകന്‍ ആകാനും പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഉപകാരപ്പെടുന്ന തികച്ചും സൗജന്യമായി ലഭ്യമാകുന്ന പരിശീലനം.
പരിശീലന സ്ഥാപനം :റൂഡ്‌സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്. (കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരത്തോടെ കാനറാ ബാങ്ക്, SDME ട്രസ്റ്റ് എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ 1985 മുതല്‍ കണ്ണൂര്‍ ജില്ലയില്‍ പ്രവര്‍ത്തിച്ചു വരുന്ന സൗജന്യ സ്വയം തൊഴില്‍ പരിശീലന സ്ഥാപനം (RTA ഗ്രൗണ്ടിന് സമീപം, കാഞ്ഞിരങ്ങാട്, തളിപ്പറമ്പ, കണ്ണൂര്‍)
പരിശീലന കാലാവധി 10 ദിവസം
സൗജന്യ പരിശീലനം
NCVET സര്‍ട്ടിഫിക്കറ്റ് ലഭ്യമാകുന്നു.
അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി : 2025 ഫെബ്രുവരി 20
ക്ളാസ്സുകള്‍ ആരംഭിക്കുന്നത് : 2025 മാര്‍ച്ച് രണ്ടാം വാരം.
പരിശീലനത്തിന്റെ പ്രത്യേകതകള്‍
പരിശീലനവും താമസവും ഭക്ഷണവും സൗജന്യം.
18 നും 44 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം
ഇന്ത്യയിലും വിദേശത്തും സ്വീകരിക്കപ്പെടുന്ന കേന്ദ്ര ഗ്രാമ വികസന വകുപ്പിന്റെ അംഗീകാരമുള്ള സര്‍ട്ടിഫിക്കറ്റ്
പ്രാക്ടിക്കല്‍ അധിഷ്ഠിത പരിശീലനം.
രണ്ടു വര്‍ഷം സൗജന്യ ഫോളോ അപ് സേവനം
ബാങ്ക് വായ്പ ആവശ്യമുള്ളവര്‍ക്ക് പ്രൊജക്റ്റ് റിപ്പോര്‍ട് & മറ്റു വായ്പാ സഹായങ്ങളും നല്‍കുന്നു
ബിസിനസ് ക്ളാസ്സുകള്‍
അവധി ദിവസങ്ങള്‍ ഉണ്ടാകില്ല, ഞായറാഴ്ചയും പരിശീലനം ഉണ്ടാകും
രാവിലെ 9 .15 മുതല്‍ വൈകുന്നേരം 5 .45 വരെ ആണ് ക്ലാസ്
മിനിസ്ട്രിയുടെ അക്രെഡിറ്റേഷന്‍ ഉള്ള പരിചയ സമ്പന്നരായ അധ്യാപകര്‍ ക്‌ളാസുകള്‍ കൈകാര്യം ചെയ്യുന്നു.
APL /BPL വ്യത്യാസമില്ലാതെ അപേക്ഷിക്കാം.
ഇനി പറയുന്ന ഏതെങ്കിലും ഒന്നുള്ളവര്‍ക്ക് മുന്‍ഗണന : BPL റേഷന്‍ കാര്‍ഡില്‍ പേരുള്ളവര്‍ അല്ലെങ്കില്‍ കുടുംബശ്രീ /SHG അംഗമോ കുടുംബശ്രീ /SHG അംഗത്തിന്റെ കുടുംബാംഗമോ ആയിരിക്കണം അല്ലെങ്കില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത് കുറഞ്ഞത് 30 ദിവസം എങ്കിലും ജോലി ചെയ്തവര്‍ ആയിരിക്കണം
താമസിച്ചു പഠിക്കുന്നവര്‍ക്ക് മുന്‍ഗണന (സൗജന്യ താമസം ലഭ്യമാണ്)
അഡ്രസ് പ്രൂഫ് കോര്‍പറേഷന്‍ പരിധിയില്‍ ഉള്ളവര്‍ അപേക്ഷിക്കേണ്ടതില്ല.
അഭിമുഖത്തിന് ശേഷം മാത്രമാണ് സെലക്ഷന്‍ ഉണ്ടാകുക.
അപേക്ഷ അയക്കാന്‍ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക
https://forms.gle/HRpqrrzXnJo92Jgb6
കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസ് സമയത്ത് (9.45AM 5.30PM) ബന്ധപ്പെടുക : 04602226573.
Related News