ചെന്നൈ: ഇന്ത്യന്‍ വനിതാ ലീഗില്‍ ചെന്നൈയില്‍ നടന്ന എവേ മത്സരത്തില്‍ ഗോകുലം കേരളക്ക് ജയം. ഇന്നു നടന്ന മത്സരത്തില്‍ 4-1 എന്ന സ്‌കോറിനായിരുന്നു മലബാറിയന്‍സിന്റെ പെണ്‍ പുലികളുടെ ജയം. യുഗാണ്ടന്‍ താരം ഫസീലയായിരുന്നു ഗോകുലം കേരളയുടെ നാലു ഗോളുകളും നേടിയത്. അവസാന മത്സരത്തിലെ ജയത്തിന്റെ ആത്മവിശ്വാസത്തിലായിരുന്നു ഗോകുലം തുടങ്ങിയത്.
മത്സരം തുടങ്ങി 10ാം മിനുട്ടില്‍ തന്നെ ഫസീലയിലൂടെ ഗോകുലം ആദ്യ ഗോള്‍ എതിരാളികളുടെ വലയിലെത്തിച്ചു. ഒരു ഗോള്‍ നേടിയതോടെ മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത ഗോകുലം അധികം വൈകാതെ രണ്ടാം ഗോളും നേടി മത്സരത്തില്‍ ആധിപത്യം ഊട്ടിയുറപ്പിച്ചു. 20ാം മിനുട്ടില്‍ ഫസീല തന്നെയായിരുന്നു രണ്ടാം ഗോളും നേടിയത്. പിന്നീട് മലബാറിയന്‍സിന്റെ പെണ്‍പടക്ക് കാര്യങ്ങളെല്ലാം അനായാസമായിരുന്നു. 25-ാം മിനുട്ടില്‍ ഒരു ഗോള്‍ മടക്കി സേതു എഫ്.സി മത്സരത്തിലേക്ക് തിരിച്ചുവരാന്‍ ശ്രമം നടത്തിയെങ്കിലും ഗോകുലം ശക്തമായി പ്രതിരോധിച്ചു. 25ാം മിനുട്ടില്‍ നിര്‍മലയായിരുന്നു സേതുവിന്റെ ആശ്വാസ ഗോള്‍ നേടിയത്.
രണ്ടാം പകുതിയില്‍ ഗോകുലം വീണ്ടും ഗോള്‍ വേട്ട തുടര്‍ന്നു. 60ാം മിനുട്ടില്‍ ഫസീല ഹാട്രിക് തികച്ച് മൂന്ന് ഗോളിന്റെ ലീഡ് സ്വന്തമാക്കി. മത്സരം പുരോഗമിക്കവെ 88ാം മിനുട്ടില്‍ നാലാം ഗോളും നേടി ഫസീല ഗോകുലത്തിന്റെ ഗോകുലത്തിന്റെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കുകയായിരുന്നു. '' തുടര്‍ച്ചയായുള്ള ജയം ടീമിന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. പരിശീലനത്തിനിടെയുള്ള പാഠങ്ങള്‍ ഗ്രൗണ്ടില്‍ കൃത്യമായി നടപ്പാക്കാന്‍ കഴിഞ്ഞതായിരുന്നു ജയത്തില്‍ കലാശിച്ചത്. പ്രതിരോധം അവസരത്തിനൊത്ത് ഉയര്‍ന്നതോടെയായിരുന്നു കൂടുതല്‍ ഗോള്‍ നേടാതെ ടീമിന് വിജയിക്കാന്‍ കഴിഞ്ഞത്'' പരിശീലകന്‍ രഞ്ജന്‍ ചൗധരി വ്യക്തമാക്കി. ഇത് വനിതാ ടീമിന്റെ തുടര്‍ച്ചയായ നാലാം ജയമാണ്. ജയിച്ചതോടെ ആറു മത്സരത്തില്‍നിന്ന് ഗോകുലം കേരളക്ക് 14 പോയിന്റോടെ രണ്ടാം സ്ഥാനത്ത് തുടരുന്നു. മാര്‍ച്ച് ഒന്‍പതിന് നിത ഫുട്ബോള്‍ ക്ലബിനെതിരേയാണ് ഗോകുലം കേരളയുടെ അടുത്ത മത്സരം.
Related News