l o a d i n g

കായികം

ഐ ലീഗില്‍ ഗോകുലം കേരളക്ക് തോല്‍വി

Thumbnail

പനജി: ഗോവയില്‍ നടന്ന ഐ ലീഗ് മത്സരത്തില്‍ ഗോകുലം കേരളക്ക് തോല്‍വി. ഇന്നലെ നടന്ന മത്സരത്തില്‍ ചര്‍ച്ചില്‍ ബ്രദേഴ്സിനോടായിരുന്നു ഗോകുലം തോറ്റത്. 2-1 എന്ന സ്‌കോറിനായിരുന്നു ഗോകുലത്തിന്റെ തോല്‍വി. അവസാന മത്സരത്തിലെ തോല്‍വിയുടെ ക്ഷീണം ജയത്തോടെ തീര്‍ക്കാന്‍ മോഹിച്ചായിരുന്നു ഗോകുലം എത്തിയതെങ്കിലും മത്സരത്തില്‍ ജയം നേടാന്‍ കഴിഞ്ഞില്ല.

ആദ്യ പകുതിയില്‍ ഗോള്‍ നേടാനായി ഗോകുലത്തിന് അവസരങ്ങള്‍ ലഭിച്ചെങ്കിലും ഫിനിഷങ്ങിലെ പോരായ്മ തിരിച്ചടിയായി. 21ാം മിനുട്ടില്‍ ലാല്‍റെമുവാത്ത റാല്‍ട്ടെയുടെ ഗോളില്‍ ചര്‍ച്ചില്‍ ബ്രദേഴ്സായിരുന്നു മുന്നിലെത്തിയത്. ഒരു ഗോള്‍ വഴങ്ങിയതോടെ ഗോകുലം സമനിലക്കായി പൊരുതി നോക്കിയെങ്കിലും പന്ത് ലക്ഷ്യത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല. ആദ്യ പകുതിയില്‍ ഒരു ഗോള്‍ വഴങ്ങിയ ഗോകുലം രണ്ടാം പകുതിയില്‍ മികച്ച നീക്കങ്ങള്‍ നടത്തി. എന്നാല്‍ ഗോള്‍ മാത്രം വന്നില്ല. സമനിലക്കായി പൊരുതുന്നതിനിടെ 62-ാം മിനുട്ടില്‍ ചര്‍ച്ചില്‍ ബ്രദേഴ്സിന്റെ രണ്ടാം ഗോളും വന്നു. എന്നിട്ടും കീഴ്ടങ്ങാന്‍ തയ്യാറാകാതിരുന്ന ഗോകുലം ഗോളിനായി പൊരുതിക്കൊണ്ടിരുന്നു. എന്നാല്‍ 94ാം മിനുട്ടിലായിരുന്നു ഗോകുലം ഒരു ഗോള്‍ നേടിയത്. ഇതോടെ സ്‌കോര്‍ 2-1 എന്നായി.

പിന്നീട് ഗോള്‍ മടക്കി മത്സരത്തിലേക്ക് തിരിച്ചുവരാന്‍ ഗോകുലത്തിന് സമയം ലഭിച്ചില്ല. ഇതോടെ തോല്‍വി സമ്മതിക്കുകയായിരുന്നു. 13 മത്സരത്തില്‍നിന്ന് 26 പോയിന്റുള്ള ചര്‍ച്ചില്‍ ഒന്നാം സ്ഥാനത്ത് തുടരുമ്പോള്‍ ഇത്രയും മത്സരത്തില്‍നിന്ന് 19 പോയിന്റുള്ള ഗോകുലം പട്ടികയില്‍ ആറാം സ്ഥാനത്തുമുണ്ട്. 12ന് കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ റിയല്‍ കശ്മീരിനെതിരേയാണ് ഗോകുലത്തിന്റെ അടുത്ത മത്സരം.

'' മത്സരത്തിലെ ചില പിഴവുകളായിരുന്നു ടീമിന് തിരിച്ചടിയായത്. നേരത്തെ തീരുമാനിച്ച പദ്ധതികള്‍ നടപ്പാക്കന്‍ കഴിഞ്ഞുവെങ്കിലും എതിര്‍ ടീമിന്റെ നീക്കങ്ങള്‍ കൃത്യമായി നിരീക്ഷിക്കാന്‍ കഴിയാത്തതാണ് തിരിച്ചടിയായത്'' പരിശീലകന്‍ അന്റോണിയോ റുവേഡ വ്യക്തമാക്കി.

Latest News

കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
August 5, 2025
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
August 5, 2025
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
August 5, 2025
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
August 5, 2025
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
August 5, 2025
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
August 5, 2025
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി  ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
August 5, 2025
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
August 5, 2025
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
August 5, 2025
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
August 5, 2025