എടവനക്കാട്: ഫുട്‌ബോള്‍, വോളിബാള്‍ പോലുള്ള കളികളാകണം വിദ്യാര്‍ത്ഥികള്‍ ലഹരികളാക്കേണ്ടണ്ടതെന്ന് പ്രശസ്ത ഇന്ത്യന്‍ ഫുട്ബാള്‍ താരം മുഹമ്മദ് റാഫി അഭിപ്രായപ്പെട്ടു. എടവനക്കാട് എച്ച്.ഐ.എച്ച്.എസ് സ്‌കൂളിന്റെ പുതിയതായി നിര്‍മിച്ച പ്ലേ ഗ്രൗണ്ട് ഉദ്ഘാടന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയില്‍ സ്‌കൂള്‍ മാനേജര്‍ കെ എം തൗഫീഖുറഹ്‌മാന്‍ അധ്യക്ഷത വഹിച്ചു.
സ്‌കൂളിന് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഹിസ നല്‍കിയ സ്‌പോര്‍ട്‌സ് കിറ്റിന്റെ കൈമാറ്റം ഇന്ത്യന്‍ വോളിബോള്‍ മുന്‍ ക്യാപ്റ്റന്‍ മൊയ്തീന്‍ നൈന നിര്‍വഹിച്ചു. സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റിയായ ഇര്‍ശാദുല്‍ മുസ്ലിമീന്‍ സഭയുടെ ഉപഹാരങ്ങള്‍ കെ എം തൗഫീക്‌റഹ്‌മാനും വി കെ മുഹമ്മദ് ഷെരീഫും മുഖ്യാഥിതികള്‍ക്ക് സമ്മാനിച്ചു.
എച്ച്.ഐ.എച്ച്.എസ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വി.യു നജിയ, സഭ സെക്രട്ടറി റസാഖ് എടവനക്കാട്, ട്രഷറര്‍ അഡ്വ.് അജാസ് കെ എസ് എന്നിവര്‍ പ്രസംഗിച്ചു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് നോബി ടി മുഹമ്മദ്, പി ടി എ പ്രസിഡന്റ് സിറാജുദ്ദിന്‍, ഹിസ പ്രസിഡന്റ് ഡോ. അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ഇബ്രാഹിംകുട്ടി പുന്നിലത്ത്,സബീര്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ഉദ്ഘാടന ശേഷം നടന്ന ഫുട്‌ബോള്‍ സൗഹൃദ കളിയില്‍ സ്‌കൂളിലെ പ്ലസ് വണ്‍ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ മാറ്റുരച്ചു.
Related News